kerala

പഞ്ചാബില്‍ തടഞ്ഞതില്‍ ദുഖം, പ്രധാനമന്ത്രിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയെന്ന് എംഎ യൂസഫലി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരമെന്ന് പ്രവാസി വ്യവസായി എം.എ യുസഫലി.കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ തടഞ്ഞത്. കര്‍ഷകരെന്ന പേരില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി പഞ്ചാബിലെ റാലി റദ്ദാക്കി.

നമ്മുടെ പ്രധാനമന്ത്രിയുടെ റോഡ് യാത്ര പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് എം.എ യുസഫലി ട്വീറ്റ് ചെയ്തു. ഭാവി തലമുറയുടെ സമൃദ്ധിക്കായി നമ്മുടെ നാടിനെ ഇനിയും ശക്തമായി നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരോഗ്യവും ദീര്‍ഘായുസും ലഭിക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയതായി യുസഫലി അറിയിച്ചു.

സുരക്ഷാവീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി ബട്ടിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ വിമാനത്താവളത്തിലേക്കു മടങ്ങുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. ജസ്റ്റിസ് (റിട്ട.) മെഹ്താബ് സിംഗ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരകാര്യം), ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങുന്ന സമിതി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Karma News Network

Recent Posts

പോലീസ് നടപടിയെ പരിഹസിച്ച് വീഡിയോ, ട്യൂബറുടെ മുഴുവന്‍ റോഡ് നിയമലംഘനങ്ങളും കണ്ടെത്താൻ എം.വി.ഡി

ആവേശം സിനമ കണ്ട ആവേശത്തിൽ കാറിനുള്ളില്‍ 'കുള'മൊരുക്കിയ സംഭവത്തില്‍ നടപടി നേരിട്ട യു ട്യൂബര്‍ സഞ്ജു പോലീസിനെ പരിഹസിച്ച് വീണ്ടും…

3 mins ago

ഹമാസ് ഗാസ ഇനി ഭരിക്കില്ല, ഇസ്രായേൽ തിരുവെഴുത്ത് ഹമാസ് അംഗീകരിക്കും

യുദ്ധം 6 ആഴ്ച്ചത്തേക്ക് നിർത്താം എന്നും ബന്ദികളേ വിട്ടയക്കണം. ഇസ്രായേൽ നൽകിയ 4 പേജുള്ള സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ്…

29 mins ago

രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം, യോഗ, മോദിയുടെത് ചിട്ടയായ പ്രാർത്ഥനയും പൂജയും

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ അത് വെറും ധ്യാനം മാത്രമല്ല പ്രാർത്ഥനയും പൂജയും…

51 mins ago

കുളത്തില്‍ വീണ ഏഴുവയസുകാരനെ രക്ഷിക്കാനിറങ്ങിയ സഹോദരന്‍ മുങ്ങിമരിച്ചു

കൊല്ലം ഉമയനല്ലൂര്‍ മാടച്ചിറയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മൈലാപ്പൂര്‍ പുതുച്ചിറയില്‍ അനീസ് ഹയറുന്നിസ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ (12) ആണ്…

1 hour ago

പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും, വാരാണസിയിലേക്ക് തിരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗം…

2 hours ago

വിവേകാനന്ദ പാറ ഇനി അസ്സല്ലൊരു മെഡിറ്റേഷൻ സ്പോട്ട് ആവും, ധ്യാനത്തിൽ കിട്ടുന്ന വെളിപാട് എന്തായിരിക്കും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്- അഞ്ജു പാർവതി

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. പിന്നാലെ…

2 hours ago