entertainment

50 കഴിഞ്ഞ സൗന്ദര്യത്തിന്റെ രഹസ്യമെന്ത്, ആരാധകന് മറുപടി നൽകി മാധവൻ

ഒട്ടെറേ മലയാളി ആരാധകരെ സ്വന്തമാക്കിയ താരമാണ് മാധവൻ. ഭാഷാ ഭേദമെന്യേ മാധവന് എല്ലായിടത്തും ആരാധകരുണ്ടെന്ന് പറയാം. തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ കയ്യിലെടുക്കുന്ന മാന്ത്രിക ശക്തിയാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്,

തെന്നിന്ത്യയിൽ നിന്നെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞി. ബി​ഗ്സ്ക്രീനിൽ ജീവൻ നൽകിയ കഥാപാത്രങ്ങലെ പോലെ തന്നെ ഞെട്ടിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയാണ് താരം. പ്രായം 50 കഴിഞ്ഞിട്ടും യുവ നടന്മാരെ വെല്ലുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്. ഈ സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽകൂടി അന്വേഷിക്കാറുമുണ്ട്. നിരന്തരമായ ആരാധകരുടെ ആവശ്യപ്രകാരം മാധവൻ ആ രഹസ്യം വെളിപ്പെടുത്തുകയാണ്.

തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മാധവന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് ഒരു ആരാധകനിട്ട ട്വീറ്റിനാണ് താരം വളരെ രസകരമായ മറുപടി നൽകിയത്. ഒരിക്കലും പ്രായമാകില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകൻറെ ട്വീറ്റ്. ‘നല്ല ഡൈയുടെ അത്ഭുതമാണ് എല്ലാം‘ എന്നായിരുന്നു മാധവന്റെ മറുപടി. എന്തായാലും താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ കമന്റിന് രസകരമായ മറുപടിയുമായി വീണ്ടുമെത്തി സാമൂഹ്യമാധ്യമങ്ങൾ. 63കാരനായ അനിൽ കപൂറുമായി ഒന്നിച്ച് ആന്റി ഏജിങ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അമ്പാസിഡർ ആകണമെന്നാണ് ചിലരുടെ ഉപദേശം.

Karma News Network

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

22 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

33 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

45 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

2 hours ago