kerala

വിദ്യാർഥിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ എടക്കാട് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ആറളം ചെടിക്കളം സ്വദേശി ഷംസീറി(27)നെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരമാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം, എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അധ്യാപകന് പിറമെ സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകൻ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരൺ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും.

കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസായതും.

 

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

7 mins ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

35 mins ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

1 hour ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

2 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

2 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

3 hours ago