entertainment

മഹേഷ് ബാബുവിന്റെ സഹോദരന് നാലാം വിവാഹം, വധു നടി

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ നടന്റെ സഹോദരന്‍ നരേഷ് ബാബുവിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തെത്തുന്നത്. നരേഷ് ബാബു അദ്ദേഹത്തിന്റെ കാമുകി പവിത്ര ലോകേഷും വിവാഹിതര്‍ ആയേക്കും എന്നാണ് വിവരം. ഇരുവരും കുറച്ച് കാലമായി പ്രണയത്തിലാണെന്നും ഇവര്‍ വിവാഹിതര്‍ ആകാന്‍ ഒരുങ്ങുകയാണെന്നും ആണ് പുറത്തെത്തുന്ന വിവരം. ഇരുവരും വാര്‍ത്ത നിഷേധിച്ചെങ്കിലും ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതങ്ങനെയല്ല.

നരേഷ് ബാബു നാലാം തവണയും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മൂന്ന് തവണ വിവാഹിതനായെങ്കിലും നരേഷിന്റെ കുടുംബ ജീവിതം അത്ര വിജയകരമായിരുന്നില്ല. മുന്‍ഭാര്യമാരുമായി പൊരുത്തപ്പെടാനാകാത്ത പ്രശ്നങ്ങള്‍ വന്നതോടെ അവരെല്ലാവരുമായിട്ടും താരം വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഭാര്യയില്ലാതെ ജീവിക്കുകയാണ് നരേഷ്. ഇതിനിടെയാണ് കന്നട നടിയായ പവിത്ര ലോകേഷുമായി നരേഷ് പ്രണയത്തിലെന്ന വിവരം പുറത്തെത്തിയത്.

വിവാഹിതയായ പവിത്ര ഭര്‍ത്താവായ സുചേന്ദ്ര പ്രസാദില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയാണ്. എന്നാല്‍ ഇതുവരെ നടി വിവാഹമോചനം നേടിയിട്ടില്ല. 2007ലായിരുന്നു പവിത്രയുടെ വിവാഹം. നിയമപരമായി ബന്ധം വേര്‍പെടുത്താത് കൊണ്ട നരേഷിനെ വിവാഹം കഴിക്കണമെങ്കില്‍ പവിത്രയ്ക്ക് തടസ്സങ്ങള്‍ നേരിട്ടേക്കാം.

എന്നാല്‍ നരേഷ് ബാബുവും പവിത്ര ലോകേഷും ഇപ്പോള്‍ ലിവ്-ഇന്‍ റിലേഷനില്‍ ആണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ആദ്യമായിട്ടല്ല പവിത്രയുടെയും നരേഷിന്റെയും വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുതിയ വിവരം പ്രകാരം പവിത്രയും നരേഷും മഹാബലേശ്വറി എന്ന പ്രശസ്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അത് വിവാഹത്തിന് മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന അഭ്യൂഹത്തിനും കാരണമായി.

Karma News Network

Recent Posts

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

2 mins ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

16 mins ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

38 mins ago

ഭര്‍ത്തൃമതിയായ യുവതിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചു, പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…

50 mins ago

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

1 hour ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

1 hour ago