Categories: kerala

ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് നിര്‍മിക്കാനൊരുങ്ങി ഗുരുവായൂര്‍ ദേവസ്വം

ആനപ്പിണ്ടത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ വഴി തേടി ഗുരുവായൂര്‍ ദേവസ്വം. ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് നിര്‍മിക്കാനാണ് ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ഇതിലൂടെ ആനപ്പിണ്ടം ഫലപ്രദമായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് പ്രാഥമിക രൂപരേഖയായി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അനകളുടെ അവകാശമുള്ള ഗുരുവായൂര്‍ ദേവസ്വത്തിന് ആനപ്പിണ്ടം സംസ്‌കരിക്കുക എന്നത് ഒരു തലവേദനയാണ്. ദേവസ്വത്തിന് 48 ആനകളാണ് ഉള്ളത്. ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലെ ആനത്താവളത്തില്‍ നിന്ന് ആനപ്പിണ്ടം നീക്കം ചെയ്യുന്നത് കരാര്‍ അടിസ്ഥാനത്തിലാണ്. വര്‍ഷം 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. ദിവസേന എട്ട് ടണ്‍ മുതല്‍ പത്ത് ടണ്‍ വരെ മാലിന്യം മാറ്റേണ്ടതായി വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനപ്പിണ്ടത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

ആനപ്പിണ്ടത്തില്‍ നാരുകള്‍ ഏറെയാണ്. കൂടാതെ കടലാസ് നിര്‍മാണത്തിന് ആവശ്യമായ സെല്ലുലോസും കൂടുതലാണ്. ശ്രീലങ്ക, തായ്ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

രണ്ട് ഘട്ടമായി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന രൂപരേഖയാണ് വെറ്ററിനറി സര്‍വകലാശാല സംരംഭകത്വ വിഭാഗം മുന്‍ ഡയറക്ടര്‍ ടി.പി സേതുമാധവന്‍ ദേവസ്വത്തിന് നല്‍കിയത്. സാങ്കേതിക സാധ്യത പ്രയോജനപ്പെടുത്തിയുള്ള ഗവേഷണകേന്ദ്രത്തോടുകൂടിയ സംവിധാനമാണ് ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇരുപ്പത്തിഏഴ് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Karma News Editorial

Recent Posts

യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവം പാലക്കാട്, മുൻ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട…

21 mins ago

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അനിലയുടെ മരണം കൊലപാതകമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.…

38 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ ക്രൂര കൊലപാതകം, സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി : പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് യുവതിയായ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം തിങ്കളാഴ്ച പോലീസിന്റെ നേതൃത്വത്തിൽ സംസ്കരിക്കും. പോലീസിന്…

48 mins ago

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടു, വിവരങ്ങൾ ഇങ്ങനെ

മെൽബൺ : മെൽബണിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്.…

1 hour ago

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.…

1 hour ago

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.…

2 hours ago