entertainment

ഭര്‍ത്താവിന്റെ സ്നേഹത്തില്‍ വിശ്വാസമില്ല, അതിനാല്‍ ഞാന്‍ ബന്ധം വേര്‍പിരിയാന്‍ പോവുകയാണെന്ന് അവര്‍ പറഞ്ഞു, മാല പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് മാല പാര്‍വതി. ഇപ്പോള്‍ നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ഒരിക്കല്‍ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോള്‍ അതുകണ്ട് ഒരു ഓസ്ട്രേലിയക്കാരിയായ സ്ത്രീ ഭര്‍ത്താവിനെ ഡിവോഴ്സ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് പാര്‍വതി പറയുന്നു.

‘ഞങ്ങളുടെ പ്രദര്‍ശനം നടക്കുമ്പോഴെല്ലാം കാണാന്‍ ഓസ്ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവര്‍ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ നാടകം ആസ്വദിക്കാന്‍ നിരവധി പാശ്ചാത്യര്‍ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തില്‍ നിന്നും സ്നേഹത്തെ കുറിച്ചും മറ്റും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി.

എന്റെ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്. എന്നായിരുന്നു അവര്‍ പറഞ്ഞത്’ ഓസ്ട്രേലിയക്കാരിയുടെ വാക്കുകള്‍ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ മാലാ പാര്‍വതി പറഞ്ഞു.

Karma News Network

Recent Posts

മാതൃഭൂമി പൂട്ടും,ക്വട്ടേഷൻ പണിയും തുടങ്ങി, ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര,ക്വട്ടേഷൻ എടുത്തത് മാതൃഭൂമി ലേഖകൻ

ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര. ക്വട്ടേഷൻ ഏറ്റെടുത്തത് മാതൃഭൂമിയും. കഴിഞ്ഞ ദിവസമാണ്‌ മാതൃഭൂമിക്കെതിരെ കേസ് കൊടുക്കും എന്നും മാതൃഭൂമി വ്യാജമായ…

14 mins ago

നിങ്ങള്‍ മഹാരാജാവല്ല ,മുഖ്യമന്ത്രിയാണ്, നിയമസഭയില്‍ മുഖ്യനെ വാരിയലക്കി വി ഡി സതീശൻ

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്‌പോര് .എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി…

21 mins ago

മാന്നാർ കൊലപാതകം, അനിലിന് രക്തസമ്മർദം കൂടി, ഇസ്രയേലിൽ ആശുപത്രിയിൽ എന്ന് വിവരം

ആലപ്പുഴ : മാന്നാർ കൊലക്കേസിൽ കൂട്ടുപ്രതികൾ പിടിയിലായെന്നറിഞ്ഞ് ഒന്നാം പ്രതി അനിലിനു രക്തസമ്മർദം കൂടിയെന്നും മൂക്കിൽനിന്നു രക്തം വന്നെന്നും വിവരം.…

41 mins ago

ഉയിര് പോകാതിരുന്നത് ഭാഗ്യം’, കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന…

1 hour ago

കോഴിക്കോട് വൻ ലഹരിവേട്ട, അരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: അരക്കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വയനാട് സ്വദേശി ഇസ്മയിൽ ആണ് അറസ്റ്റിലായത്. ഡൽഹിയിൽനിന്ന് ട്രെയിൻമാർ​ഗ്​ഗം 981 ഗ്രാം എംഡിഎംഎ…

2 hours ago

എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി, പെൻഷൻ നിഷേധിച്ച്‌ സർക്കാർ, ഹൈക്കോടതി നിർദ്ദേശത്തിനും പുല്ല് വില

കാസർകോട് : എസ്എഫ്‌ഐയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് പ്രതികാര നടപടി തുടർന്ന് സർക്കാർ ഇടത് അദ്ധ്യാപക സംഘടനയും എസ്എഫ്‌ഐയും തന്നെ…

2 hours ago