crime

അമിതവേഗത്തെക്കുറിച്ച് പരാതിപ്പെട്ട യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ഡ്രൈവർ, ബസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം. ചേളാരിക്ക് സമീപം പടിക്കലിൽ അമിതവേഗത്തെക്കുറിച്ച് പരാതിപ്പെട്ട യാത്രക്കാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ബസ് ഡ്രൈവർ.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബ്ലൂറേ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ ആയിരുന്നു സംഭവം.

ബസിന്‌ വേഗത കൂടുതലാണെന്നും വേഗം കുറയ്ക്കണമെന്നുമാണ് ഡോക്ടർമാരായ യാത്രക്കാർ ആവശ്യപ്പെട്ടത്. ഇതോടെയാണ് ‘പേടിയാണെങ്കിൽ ഇറങ്ങി പൊയ്ക്കോ’ എന്ന മറുപടി ബസ് ജീവനക്കാർ നൽകിയത്. ഇതേത്തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി കെഎസ്ആർടിസി ബസിൽ യാത്ര തുടർന്നു. ബസിൽനിന്ന് ഇറങ്ങിയ യാത്രക്കാർ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ഇതേ തുടർന്ന് നടത്തിയ പരിശോധനയില്‍ എ.എം.വി.ഐമാരായ വി. വിജീഷ്, പി. ബോണി എന്നിവരുടെ നേതൃത്വത്തില്‍ ചങ്കുവെട്ടിയില്‍വെച്ച് ഇതേ ബസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു. അമിതവേഗതക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനും ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ജില്ലാ ആര്‍.ടി.ഒ.യ്ക്ക് ശുപാര്‍ശയും നല്‍കി.

ബസിൽ കയറിയതുമുതൽ അമിതവേഗത്തിലും അപകടകരമായ രീതിയിലുമാണ് ഡ്രൈവർ ഓടിച്ചതെന്ന് പരാതിക്കാർ പറയുന്നു. അപകടകരമായ രീതിയിൽ ഓവർ ടേക്ക് നടത്തുകയും ചെയ്തു. ദേശീയപാത നിർമാണ ജോലികൾ നടക്കുന്നതിനാൽ പല സ്ഥലങ്ങളിലും റോഡിന് വീതി വളരെ കുറവാണ്. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിരുന്നതെന്നും പരാതിക്കാർ പറയുന്നു.

പലതവണ ബസിന് വേഗം കുറയ്ക്കണമെന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ബസിന്‍റെ റണ്ണിങ് ടൈം കുറവാണെന്നും, പേടിയുള്ളവർ ബസിൽനിന്ന് ഇറങ്ങാനുമാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.

Karma News Network

Recent Posts

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

2 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

17 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…

27 mins ago

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

1 hour ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

2 hours ago