entertainment

സിനിമയിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് മാളവിക

മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക. അഞ്ജനയെന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലൂടെ സീരിയൽ പ്രേമികളുടെ ഇഷ്ടതാരമായി മാറി. തന്റെ ജീവിതത്തിലെ ഇഷ്ടങ്ങൾ തുറന്ന് പറയുകയാണ് താരം. തന്റെ ഇഷ്ടങ്ങളിൽ അഭിനയത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂവെന്ന് താരം പറയുന്നു. ആദ്യസ്ഥാനം ഇപ്പോഴും നൃത്തത്തിനാണെന്ന് മാളവിക പറയുന്നു.

മനസ്സിൽ രണ്ടാം സ്ഥാനം അഭിനയത്തിനാണെന്നും മാളവിക പറയുന്നു. സിനിമാഭിനയം ഇപ്പോൾ ആലോചിക്കുന്നേയില്ലെന്നും മാളവിക പറയുന്നു. ആറ് വയസ് മുതൽ നൃത്തം പഠിക്കുന്ന മാളവിക, കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ കീഴിലും നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തം കുറച്ചുകൂടി സന്തോഷം തരുന്നുണ്ട്. കുറച്ചു കൂടി റിലാക്സ്ഡാവുന്നത് നൃത്തം ചെയ്യുമ്പോഴാണ്. പക്ഷെ അഭിനയത്തിന്റെ തിരക്കിനിടയിൽ കുറച്ച് കാലമായി നൃത്തപഠനവും പെർഫോമൻസുമെല്ലാം നടക്കുന്നില്ലെന്നും താരം പറയുന്നു. സീരിയൽ മേഖലയിൽ മാളവിക എത്തിയിട്ട് അഞ്ച് വർഷമാവുന്നു.

2009 ൽ മിസ് കേരളയിൽ ‘ബ്യൂട്ടിഫുൾ ഐസ്’ പട്ടം കിട്ടിയിരുന്നു. അങ്ങനെയാണ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ ‘മലർവാടി ആട്സ് ക്ലബി’ലെത്തിയത്. ആദ്യ ചിത്രത്തിലഭിനയിക്കുമ്പോൾ പതിനാറ്-പതിനേഴ് വയസുള്ള കുട്ടിയായിരുന്നു മാളവിക. അച്ഛന്റെ സഹോദരൻ ലിഷോയ് നാടകത്തിലും സീരിയലിലും സിനിമയിലുമൊക്കെ ഉണ്ടായിരുന്നു.

കലയോട് അച്ഛന് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് മാളവിക പറയുന്നു. തന്നെ ഒരു സിനിമാ താരം ആക്കണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം. സഹോദരനെ വലിയ കലാകാരനാക്കണം എന്നായിരുന്നു അച്ഛന്. മാളവിക ജനിച്ച ശേഷം മാളവികയോടായി അച്ഛന്റെ ആ​ഗ്രഹങ്ങൾ എല്ലാം തുറന്ന് പറഞ്ഞത്. മാളവിക ഡാൻസ് ചെയ്യുന്നത് കണ്ടാൽ അച്ഛന് വലിയ സന്തോഷമായിരുന്നു. അച്ഛൻ മരിച്ചശേഷം മാളവിക സിനിമയൊന്നും ചെയ്തിട്ടില്ലെന്നും താരം പറയുന്നു. സീരിയൽ ചെയ്യാൻ എനിക്കിഷ്ടമാണ്. വളരെ സന്തോഷം തരുന്ന പ്രൊഫഷൻ തന്നെയാണ് സീരിയൽ എന്നും താരം പറയുന്നു.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

7 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

33 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

10 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago