മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക. അഞ്ജനയെന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലൂടെ സീരിയൽ പ്രേമികളുടെ ഇഷ്ടതാരമായി മാറി. തന്റെ ജീവിതത്തിലെ ഇഷ്ടങ്ങൾ തുറന്ന് പറയുകയാണ് താരം. തന്റെ ഇഷ്ടങ്ങളിൽ അഭിനയത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂവെന്ന് താരം പറയുന്നു. ആദ്യസ്ഥാനം ഇപ്പോഴും നൃത്തത്തിനാണെന്ന് മാളവിക പറയുന്നു.
മനസ്സിൽ രണ്ടാം സ്ഥാനം അഭിനയത്തിനാണെന്നും മാളവിക പറയുന്നു. സിനിമാഭിനയം ഇപ്പോൾ ആലോചിക്കുന്നേയില്ലെന്നും മാളവിക പറയുന്നു. ആറ് വയസ് മുതൽ നൃത്തം പഠിക്കുന്ന മാളവിക, കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ കീഴിലും നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തം കുറച്ചുകൂടി സന്തോഷം തരുന്നുണ്ട്. കുറച്ചു കൂടി റിലാക്സ്ഡാവുന്നത് നൃത്തം ചെയ്യുമ്പോഴാണ്. പക്ഷെ അഭിനയത്തിന്റെ തിരക്കിനിടയിൽ കുറച്ച് കാലമായി നൃത്തപഠനവും പെർഫോമൻസുമെല്ലാം നടക്കുന്നില്ലെന്നും താരം പറയുന്നു. സീരിയൽ മേഖലയിൽ മാളവിക എത്തിയിട്ട് അഞ്ച് വർഷമാവുന്നു.
2009 ൽ മിസ് കേരളയിൽ ‘ബ്യൂട്ടിഫുൾ ഐസ്’ പട്ടം കിട്ടിയിരുന്നു. അങ്ങനെയാണ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ ‘മലർവാടി ആട്സ് ക്ലബി’ലെത്തിയത്. ആദ്യ ചിത്രത്തിലഭിനയിക്കുമ്പോൾ പതിനാറ്-പതിനേഴ് വയസുള്ള കുട്ടിയായിരുന്നു മാളവിക. അച്ഛന്റെ സഹോദരൻ ലിഷോയ് നാടകത്തിലും സീരിയലിലും സിനിമയിലുമൊക്കെ ഉണ്ടായിരുന്നു.
കലയോട് അച്ഛന് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് മാളവിക പറയുന്നു. തന്നെ ഒരു സിനിമാ താരം ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. സഹോദരനെ വലിയ കലാകാരനാക്കണം എന്നായിരുന്നു അച്ഛന്. മാളവിക ജനിച്ച ശേഷം മാളവികയോടായി അച്ഛന്റെ ആഗ്രഹങ്ങൾ എല്ലാം തുറന്ന് പറഞ്ഞത്. മാളവിക ഡാൻസ് ചെയ്യുന്നത് കണ്ടാൽ അച്ഛന് വലിയ സന്തോഷമായിരുന്നു. അച്ഛൻ മരിച്ചശേഷം മാളവിക സിനിമയൊന്നും ചെയ്തിട്ടില്ലെന്നും താരം പറയുന്നു. സീരിയൽ ചെയ്യാൻ എനിക്കിഷ്ടമാണ്. വളരെ സന്തോഷം തരുന്ന പ്രൊഫഷൻ തന്നെയാണ് സീരിയൽ എന്നും താരം പറയുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…