entertainment

നീളൻ മുടി കാൻസർ രോ​ഗികൾക്കായി മുറിച്ചു നൽകി മാളവിക നായർ

കറുത്തപക്ഷികളിൽ മമ്മൂ‍ട്ടിയുടെ മകൾ മല്ലിയെന്ന കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഉള്ളിൽ വളരെ പെട്ടെന്ന് ഇടം നേടിയ താരമാണ് മാളവിക നായർ. ചെറുപ്രായത്തിൽ വളരെ ഏറെ പക്വതയോടെയാണ് മാളവിക നായർ മല്ലിയെ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും നടി സ്വന്തമാക്കിയിരുന്നു.

മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ഡഫേദാർ, ഭ്രമം, സിബിഐ 5 എന്നിവയാണ് മാളവികയുടെ മറ്റ് പ്രധാന സിനിമകൾ. സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിച്ചശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മാളവിക നായർ. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം മോഡലിങ് ചെയ്യാറുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ യുവനടി പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്. മൂന്ന് വർഷം കൊണ്ട് തന്റെ ജീവിതത്തിൽ എടുത്ത ഒരു നിർണായക തീരുമാനത്തെ കുറിച്ചുള്ളതാണ് മാളവികയുടെ കുറിപ്പ്. അത് മറ്റൊന്നുമല്ല… തന്റെ നീളൻ മുടി വർഷങ്ങൾക്കുശേഷം ആദ്യമായി മുറിച്ചിരിക്കുകയാണ് മാളവിക. അഭിനയത്തിലേക്ക് അരങ്ങേറിയ കാലം മുതൽ മാളവികയുടെ നീളൻ മുടിക്ക് ആരാധകരുണ്ട്. മുടിവെട്ടി കുറച്ച് പുത്തൻ സ്റ്റൈലുകൾ പരീക്ഷിക്കാം എന്ന് കരുതിയല്ല താരം മുടി മുറിച്ചത്. ഒരു നല്ല ഉദ്ദേശവും മാളവികയ്ക്കുണ്ടായിരുന്നു. അതെന്താണെന്നും മാളവിക കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 16ന് ഞാൻ ഒരു മഹത്തായ തീരുമാനമെടുത്തു… എന്റെ മുടി ചെറുതാക്കി മുറിച്ചു. പലരും ആരാധിക്കുന്ന എൻ്റെ നീണ്ട മുടി എനിക്ക് നീണ്ട മുടിയുള്ള മാളു എന്ന വിളിപ്പേര് നേടിത്തന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ കേശദാനം സ്‌നേഹദാനം എന്ന പരിപാടിയിൽ പങ്കെടുത്തതിനുശേഷം മൂന്ന് വർഷത്തെ ആലോചനയ്‌ക്കൊടുവിലാണ് ഒടുവിൽ ഞാൻ മുടി മുറിക്കാൻ തീരുമാനിച്ചത്. എന്നെ അറിയുന്നവർക്ക്… പ്രത്യേകിച്ച് എൻ്റെ മുടിയുടെ ഏറ്റവും വലിയ ആരാധകർക്ക് ഇത് ഞെട്ടലുണ്ടാക്കുമെന്ന് എനിക്കറിയാം. എന്നാൽ മുടി ആവശ്യമുള്ള ഒരാൾക്ക് അത് ദാനം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

മറ്റൊരാൾക്ക് സ്‌പെഷലാണെന്ന് തോന്നാനും ആത്മവിശ്വാസം ഉയർത്തിപിടിക്കാനും കാരണമാവുന്നുവെന്നുള്ളതിൽ സന്തോഷമുണ്ട്. എൻ്റെ തീരുമാനത്തോടുള്ള അചഞ്ചലമായ പിന്തുണയ്ക്കും സ്വീകാര്യതയ്ക്കും എൻ്റെ മാതാപിതാക്കളോട് എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആദ്യമായി ഷോട്ട് ഹെയറിൽ കാണുന്നത് അവർക്ക് എളുപ്പമായിരിക്കില്ല. പക്ഷെ അവരുടെ സ്നേഹം എനിക്ക് എല്ലാം അർത്ഥമാക്കുന്നു. സ്‌നേഹവും സന്തോഷവും പകരാൻ ഏറ്റവും ചെറിയ കാരുണ്യപ്രവൃത്തികൾക്ക് പോലും കഴിയുമെന്ന് ഓർക്കുക. നമ്മൾ എവിടെ പോയാലും നല്ല സ്വാധീനം ചെലുത്തുന്നത് തുടരാം എന്നാണ് മുടി മുറിക്കാനുള്ള കാരണം വ്യക്തമാക്കി മാളവിക നായർ കുറിച്ചത്. മുടി ദാനം ചെയ്ത് സ്റ്റൈലായി വെട്ടി ഒതുക്കിയതിന്റെ ചിത്രങ്ങളും മാളവിക പങ്കിട്ടിട്ടുണ്ട്.

Karma News Network

Recent Posts

രാജ്യാന്തര അവയവക്കടത്ത്, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന്…

1 min ago

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

21 mins ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

36 mins ago

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

54 mins ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

1 hour ago

കൂൺ കഴിച്ച് നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ, സംഭവം നാദാപുരത്ത്

നാദാപുരം : കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ…

1 hour ago