തൃശ്ശൂർ : ഒല്ലൂരിൽ റെയിൽവേ മേൽപാലത്തിന് സമീപം തീവണ്ടിയിൽനിന്ന് വീണ് യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അമ്പലമുക്ക് കുഴിവിള വീട്ടിൽ രാജപ്പൻ പിള്ളയുടെ മകൻ ബിജുമോനാണ്(44) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടംനടന്നത്.
കൊല്ലത്തുനിന്ന് മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു ബിജുമോൻ. നാട്ടുകാരായ മറ്റു നാലുപേരും ബിജുമോനോടൊപ്പമുണ്ടായിരുന്നു. കിണറിൽ റിങ് ഇറക്കുന്ന തൊഴിലാളികളായ ഇവർ ജോലി ആവശ്യവുമായി ബന്ധപ്പെട്ടാണ് മംഗലാപുരത്തേക്ക് പോകാനായി തീവണ്ടിയിൽ കയറിയത്.
യാത്രയ്ക്കിടെ ബിജുമോനെ കാണാതായതോടെ കൂടെയുള്ളവരും മറ്റുയാത്രക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…