kerala

കോവിഡിനെ തോല്‍പ്പിച്ച മലയാളി ഡോക്ടര്‍ ഫാമിലി, രോഗത്തെ തുരത്തിയവരില്‍ പിഞ്ച് കുഞ്ഞുങ്ങളും പ്രായമായ സ്ത്രീയും

പാലക്കാട്: ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിക്ക് എതിരെ പോരാടുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് കൊറോണ കാലത്തെ യഥാര്‍ഥ ഹീറോകള്‍. പാലക്കാട്ടെ ഒരു ഡോക്ടര്‍ കുടുംബം മുഴുവന്‍ കോവിഡിനെ പൊരുതി തോല്‍പ്പിച്ചിരിക്കുകയാണ്. ഈറോഡ് റെയില്‍വേ ആശുപത്രിയിലെ ഡോ. ഡോണ ജോര്‍ജിനും ഭര്‍ത്താവ് പാലക്കാട് ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ബിനോ പോള്‍ സെബാസ്റ്റ്യനും കോവിഡ് പിടിമുറുക്കിയിരുന്നു. ഇവരുടെ രണ്ടര വയസും 11 മാസം പ്രായവുമുള്ള ആണ്‍മക്കള്‍ക്കും കോവിഡ് പിടിപെട്ടു. എന്നാല്‍ അവിടെയും അവസാനിച്ചില്ല. ഡോണയുടെ അമ്മയ്ക്കും വീട്ടില്‍ സഹായത്തിനായി എത്തിയ സ്ത്രീയ്ക്കും കോവിഡ് ബാധിച്ചു.

ഡോ. ബിനോ മാര്‍ച്ച് 20ന് ആയിരുന്നു ചങ്ങനാശേരിയില്‍ നിന്നും ഡോണ ജോലി ചെയ്യുന്ന ഈ റോഡിലേക്ക് പോയത്. ഇതിനിടെയാണ് ഈ റോഡ് പ്രദേശത്ത് ഉള്‍പ്പെടെ വൈറസ് പടര്‍ന്ന് പിടിച്ചത്. ഇതോടെ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഡോണ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. 25-ാം തീയതി ഡോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോയമ്പത്തൂരിലെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തി. ആദ്യ പരിശോധനയില്‍ ഡോണയുടെ അമ്മയ്ക്കും 11 മാസം പ്രായമുള്ള ഇളയ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. രണ്ടാം പരിശോധനയില്‍ ബിനോയ്ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ മൂത്ത മകനും രോഗം സ്ഥിരീകരിച്ചു. ഡോണയ്ക്ക് ഈ റോഡിലെ ആശുപത്രിയില്‍ നിന്നും പോത്തനൂര്‍ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. പക്ഷേ, കോയമ്പത്തൂരിലെ ആശുപത്രിയില്‍ കുടുംബം ചികിത്സയില്‍ ആയിരുന്നു. ചികിത്സയുടെ ആദ്യ ദിവസങ്ങളില്‍ പല മുറികളില്‍ ആയിരുന്നു. പിന്നീട് കുടുംബത്തെ ഒരുമിച്ചാക്കി. രോഗം ഭേദമായ ശേഷം ഒരു മാസം വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു.

നിരീക്ഷണ കാലാവധി അവസാനിച്ചതോടെ ബിനോ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ഡോണ പോത്തന്നൂര്‍ റെയില്‍വെ ആശുപത്രിയിലും സേവനം ആരംഭിച്ചു. ലോക്ക് ഡൗണ്‍ മൂവം സംസ്ഥാനാന്തര യാത്ര പാടില്ലാത്തതിനെ തുടര്‍ന്ന് ഡോണയും ബിനോയും രണ്ടിടത്താണ്. അമ്മയും മക്കളും ഡോണയ്ക്ക് ഒപ്പമാണ്.

Karma News Network

Recent Posts

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി, രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു…

21 mins ago

ലാലേട്ടനെ അന്ന് മുതൽ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്, പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോളാണ് സിനിമയിലേക്കെത്തിയത്- വിന്ദുജ

28 ഓളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ…

50 mins ago

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം പന്ത്രണ്ടായി, 43 പേർ ചികിത്സയിൽ

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43…

1 hour ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

10 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

11 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

12 hours ago