അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 40 കോടി രൂപനേടിയ മലയാളി യുവാവിനെ കണ്ടെത്തി,. കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാ (28)മാണ് ലോകം കാത്തിരുന്ന ആ കോടിപതി. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്.സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം നടന്നിരുന്നില്ല. ബിഗ് ടിക്കറ്റിന്റെ ഏറ്റവുംവലിയ സമ്മാനമാണിത്. കഴിഞ്ഞതവണത്തെ ബമ്പർ വിജയിയായ ജോർജ് ജേക്കബാണ് നറുക്കെടുത്തത്.
ഭാഗ്യവാനെ കണ്ടെത്താൻ മാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. അബ്ദുൽ സലാം ടിക്കറ്റ് എടുത്തപ്പോൾ നൽകിയ നമ്പറിൽ ഇന്ത്യയിൽ നിന്നുള്ള കോഡായ 91 ആണ് ചേർത്തിരുന്നത്. ഇതാണ് ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നത്. മാധ്യങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്താണ് അബ്ദുൽ സലാമിനെ പിന്നീട് ഇക്കാര്യമറിയച്ചത്.
രണ്ടാം സമ്മാനമായ 30 ലക്ഷം ദിർഹം (6 കോടി രൂപയോളം) ലഭിച്ചത് ഇന്ത്യക്കാരനായ സഞ്ജു തോമസിനാണ്. മൂന്നുംനാലും അഞ്ചും നറുക്ക് യഥാക്രമം പാകിസ്താൻ, ബംഗ്ലാദേശ്, .അയർലൻഡ് സ്വദേശികൾക്ക് ലഭിച്ചു. ആറും ഏഴും നറുക്കുകളും ഇന്ത്യക്കാർക്കാണ്. ബി.എം.ഡബ്ള്യു കാറിനുള്ള നറുക്കും ലഭിച്ചത് ഇന്ത്യക്കാരിക്കാണ്..
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…