40 കോടി ലോട്ടറി അടിച്ച മലയാളിയേ തേടിപിടിച്ചു

അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെ​ഗാബമ്പർ 40 കോടി രൂപനേടിയ മലയാളി യുവാവിനെ കണ്ടെത്തി,. കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാ (28)മാണ് ലോകം കാത്തിരുന്ന ആ കോടിപതി. 323601 നമ്പർ ടിക്കറ്റിലൂടെ എൻ.വി. അബ്ദുസലാമാണ് ഭാഗ്യശാലിയായത്.സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം ന‌ടന്നിരുന്നില്ല. ബിഗ് ടിക്കറ്റിന്റെ ഏറ്റവുംവലിയ സമ്മാനമാണിത്. കഴിഞ്ഞതവണത്തെ ബമ്പർ വിജയിയായ ജോർജ് ജേക്കബാണ് നറുക്കെടുത്തത്.

ഭാ​ഗ്യവാനെ കണ്ടെത്താൻ മാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. അബ്ദുൽ സലാം ടിക്കറ്റ് എടുത്തപ്പോൾ നൽകിയ നമ്പറിൽ ഇന്ത്യയിൽ നിന്നുള്ള കോഡായ 91 ആണ് ചേർത്തിരുന്നത്. ഇതാണ് ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നത്. മാധ്യങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്താണ് അബ്ദുൽ സലാമിനെ പിന്നീട് ഇക്കാര്യമറിയച്ചത്.

രണ്ടാം സമ്മാനമായ 30 ലക്ഷം ദിർഹം (6 കോടി രൂപയോളം) ലഭിച്ചത് ഇന്ത്യക്കാരനായ സഞ്ജു തോമസിനാണ്. മൂന്നുംനാലും അഞ്ചും നറുക്ക് യഥാക്രമം പാകിസ്താൻ, ബംഗ്ലാദേശ്, .അയർലൻഡ് സ്വദേശികൾക്ക് ലഭിച്ചു. ആറും ഏഴും നറുക്കുകളും ഇന്ത്യക്കാർക്കാണ്. ബി.എം.ഡബ്‌ള്യു കാറിനുള്ള നറുക്കും ലഭിച്ചത് ഇന്ത്യക്കാരിക്കാണ്..