pravasi

ഇന്ധന ടാങ്കറിന് തീപിടിച്ച് മലയാളി സൗദിയില്‍ മരിച്ചു

ജുബൈല്‍. സൗദിയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായരാണ് മരിച്ചത്. പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഞായറാഴ്ച ജുബൈല്‍ അബുഹദ്രിയ റോഡിയായിരുന്നു അപകടം.

അപകടത്തില്‍ ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചു. ഗുരുതരമായി പൊള്ളലേറ്റ അനില്‍കുമാര്‍ സംഭവസ്ഥലത്ത് തന്നെ വെച്ചു മരിച്ചുവെന്നാണ് വിവരം. 14 വര്‍ഷമായി അനില്‍കുമാര്‍ സൗദിയിലാണ് ജോലി ചെയ്യുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. നിലവില്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം.

Karma News Network

Recent Posts

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

7 mins ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

19 mins ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

47 mins ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

48 mins ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍

നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി നല്‍കിയത് തിരുത്തി താരം.…

2 hours ago

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ…

2 hours ago