topnews

സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനായ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലും. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറായിരുന്നു മുഹമ്മദ് ഷൈജല്‍. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഏഴ് സൈനികർ അപകടത്തില്‍ മരിക്കുകയും 19 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രികളിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.

പർതാപൂറിൽ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം. റോഡിൽ നിന്ന് 50-60 അടി താഴ്ചയിലുള്ള ഷിയോക് നദിയിലേക്ക് വാഹനം പതിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്‍ധ ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയതായും സൈന്യം അറിയിച്ചു.

Karma News Network

Recent Posts

സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം, കേരളത്തിനു ഏക രക്ഷ, യൂത്ത് കോൺഗ്രസ് നേതാവടക്കം പറയുന്നു

കൊച്ചി : സുരേഷ് ഗോപി ഹെൽപ്പിംഗ് കമ്മറ്റിക്ക് രൂപം കൊടുത്ത് കലൂരിലെ ഒരു കൂട്ടം യുവാക്കൾ. ബിനു രവീന്ദ്രൻ എന്ന…

2 mins ago

അസുഖം എന്തുമാകട്ടെ, 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ, മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം

മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി. 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ. കേന്ദ്ര…

4 mins ago

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

44 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

54 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago