പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം. രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ജനപ്രിയ ചിത്രമായാണ് മാളികപ്പുറം തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിൽ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കണ്ണു നനയിച്ച ബേബി ദേവനന്ദ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മാളികപ്പുറത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു ഇത്.
അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയപ്പോൾ, ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിനൊപ്പം രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട് എന്ന സിനിമയും മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഹെഡ്മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിന് മാസ്റ്റർ ആകാശ്രാജിനെയും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തേടിയെത്തി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവർ പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്കാരം തമ്പി ആന്റണിയാണ് സ്വന്തമാക്കിയത്.
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…