entertainment

സുകുമാരന്റെ ഭാര്യയ്ക്ക് നല്ല സാരിയില്ലെന്ന് ആരും കരുതില്ല, അന്ന് സുകുമാരന്‍ പറഞ്ഞതിനെ കുറിച്ച് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും സിനിമ പാരമ്പര്യം കുടുംബത്തില്‍ എല്ലാവര്‍ക്കും തന്നെയുണ്ട്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും തിളങ്ങി നില്‍ക്കുകയാണ്. മരുമക്കളായ പൂര്‍ണിമയും സുപ്രിയയും സിനിമയുമായി അടുത്ത് നില്‍ക്കുകയാണ്. പൂര്‍ണിമ അഭിനേതാവാണെങ്കില്‍ സുപ്രിയ നിര്‍മ്മാതാവ് കുപ്പായമാണ് അണിഞ്ഞിരിക്കുന്നത്.

മല്ലിക സുകുമാരനും സിനിമകളില്‍ ഏറെ സജീവമാണ്. ഒരു കാലത്ത് മലയാള സിനിമയിലെ താര സാന്നിധ്യമായിരുന്നു സുകുമാരന്‍. അകാലത്തില്‍ അദ്ദേഹം വേര്‍ പിരിഞ്ഞെങ്കിലും കുടുംബത്തെ ഒറ്റക്ക് പിടിച്ചു നിര്‍ത്തിയത് മല്ലികയായിരുന്നു. പലപ്പോഴും സുകുമാരനെ കുറിച്ച് വികാരതീതയായി മല്ലിക സംസാരിച്ചിട്ടുണ്ട്. ദൈവം തന്ന വരദാനമാണ് സുകുമാരന്‍. അദ്ദേഹം മരിച്ചപ്പോള്‍ ഒരുപാടാളുകള്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും മല്ലിക വെളിപ്പെടുത്തിയിട്ടുണ്ട്.

‘ദൈവം തന്ന വരദാനമാണ് സുകുമാരന്‍. അദ്ദേഹം മരിച്ചപ്പോള്‍ ഒരുപാടാളുകള്‍ വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചി’ട്ടുണ്ടെന്നും മല്ലിക മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. മല്ലിക ഭര്‍ത്താവ് സുകുമാരനൊപ്പമുള്ള രസകരമായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരിക്കല്‍ സുകുമാരന്‍ ചേട്ടനൊപ്പം പുറത്ത് പോകാന്‍ ഒരുങ്ങി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് സാരി ചെറുതായി കീറിതായി കണ്ടത്. ഡ്രെസ് തേച്ചപ്പോള്‍ സംഭവിച്ചതായിരിക്കണം. സഹായത്തിന് നില്‍ക്കുന്ന കുട്ടിയാണ് കീറല്‍ കാണിച്ച് തന്നത്.’

‘അപ്പോഴേക്കും സുകുമാരന്‍ ചേട്ടന്‍ കാറില്‍ കയറി ഇരുന്നിരുന്നു. സാരി മാറിയിട്ട് വരാം രണ്ട് മിനിറ്റ് തരൂവെന്ന് പറഞ്ഞപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. നിന്റെ സാരിയിലെ കീറല്‍ കണ്ട് ആരും സുകുമാരന്റെ ഭാര്യയ്ക്ക് നല്ല സാരിയില്ലെന്ന് കരുതില്ല. അയ്യോ… പാവം സാരി കീറിയത് മല്ലിക ചേച്ചി കണ്ടില്ലെന്ന് തോന്നുന്നു എന്നെ പറയൂ…. എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം സാരി മാറാന്‍ അദ്ദേഹം സമ്മതിക്കാത്തിനാല്‍ ആ കീറിയ സാരിയുടുത്താണ് പോയത്…’ മല്ലികാ സുകുമാരന്‍ പറയുന്നു

Karma News Network

Recent Posts

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

3 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

31 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

33 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

57 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago