entertainment

ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട, മക്കള്‍ക്കൊപ്പം താമസിക്കാത്തതിനെ കുറിച്ച് മല്ലിക സുകുമാരന്‍

മലലയാളത്തിലെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ സിനിമാ ലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയവര്‍. കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവാണ് മല്ലികയ്ക്ക്. അഭിമാനമാണ് ആ അമ്മയില്‍ കാണാനാവുന്നത്.

മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇരുവരും വിവാഹിതരായി കുടുംബസ്ഥരായി. എങ്കിലും മക്കളെ ആശ്രയിക്കാതെ ജീവിക്കാനാണ് മല്ലികയ്ക്ക് ഇഷ്ടം. ഏറെ നാളുകളായി ഭര്‍ത്താവ് സുകുമാരന്‍ തനിക്ക് സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലികയുടെ താമസം. ഇപ്പോള്‍ കൊച്ചിയിലെ സ്വന്തം ഫ്‌ലാറ്റിലേക്ക് താമസം മാറി. കൊച്ചിയില്‍ മല്ലികയുടെ ഫ്‌ലാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നാല്‍ സ്ഥിരമായി മക്കളുടെ വീടുകളിലേക്ക് മല്ലിക പോകാറില്ല. അതിഥിയായി വല്ലപ്പോഴും പോകാനാണ് മല്ലികയെന്ന അമ്മയ്ക്ക് താത്പര്യം.

പൂര്‍ണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ‘സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്.’ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുവെ മല്ലിക സുകുമാരന്‍ പറഞ്ഞു.

Karma News Network

Recent Posts

ആലുവയിൽ കാണാതായ പെൺകുട്ടിയെ പിന്തുടർന്ന് രണ്ടു പേർ, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…

8 hours ago

ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് വയസുകാരൻ മരിച്ചു

ദമാം : ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…

8 hours ago

ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റു, ലൈൻമാന് ദാരുണ മരണം

ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…

9 hours ago

12 വയസുകാരിയെ കാണാനില്ല, സംഭവം ആലുവയിൽ

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…

9 hours ago

നവജാതശിശുക്കൾ വെന്തുമരിച്ച സംഭവം, ഒളിവിൽ പോയ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ‍ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…

10 hours ago

ഗാസയിലേക്ക് ആണവ മിസൈലോ? ഹമാസ് ഇസ്രായേലിലേക്ക് 10 മിസൈൽ അയച്ചു, 10ഉം ചീറ്റി

ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ്‌ ഇത് വെളിപ്പെടുത്തിയത്. മധ്യ…

10 hours ago