മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നവവധുവായി അണിഞ്ഞൊരുങ്ങിയാണ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്.
ഡസ്റ്റി പിങ്ക് നിറത്തിലുള്ള സാരിയില്‍ വളരെ അധികം മനോഹരിയായാണ് ദിവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നെറ്റിലുള്ള സാരിയിലെ ഫ്ളവര്‍ വര്‍ക്കാണ് മനോഹരമാക്കുന്നത്. അതിനോടൊപ്പം ഫുള്‍ വര്‍ക്കോടു കൂടിയ ഫുള്‍സ്ലീവ് ഓഫ് ഷോള്‍ഡര്‍ ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഡയമണ്ട് ആഭരണങ്ങളും ദിവ്യയുടെ ബ്രൈഡല്‍ ലുക്കിനെ മനോഹരമാക്കുന്നുണ്ട്.
വെഡ്ഡിങ് ബെല്‍സ് ഫൊട്ടോഗ്രഫിയാണ് ദിവ്യ പിള്ളയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ദിവ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ചത്.
അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…
കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…
കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…
റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…
കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…
മനോധൈര്യവുംആത്മവിശ്വാസവും ഒത്തുചേർന്ന ജീവിതവുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ. ഭർത്താവ് ബാല ജീവിതം…