entertainment

മാമാങ്കം നടി വിവാഹിതയാവുന്നു, വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടത്- പ്രാചി തെഹ്ലാൻ

മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് പ്രാചി തെഹ്ലാൻ. ഇപ്പോളിതാ താരം ആരാധകരിലേക്ക് ഒരു സന്തോഷ വാർത്ത എത്തിച്ചിരിക്കുകയാണ്യ എട്ടുകൊല്ലത്തെ പ്രണയം പൂർത്തിയാകാൻ പോകുവാണെന്നാണ് താരം പറയുന്നത്. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ.

2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഓഗസ്റ്റ് ഏഴിന് ഡൽഹിയിൽ വെച്ചാണ് വിവാഹം. കോവിഡ് സാഹചര്യത്തിൽ എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും.

വിവാഹ നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ ഏറ്റവും അടുത്ത 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.

വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാൽ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികൾ കൂട്ടമായി എത്താതിരിക്കാൻ 30 മിനുറ്റിന്റെ ഇടവേളകളിൽ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി വ്യക്തമാക്കി.

എല്ലാ സുരക്ഷാ മനാദണ്ഡങ്ങളും പാലിച്ച്‌ വിവാഹത്തിന്റെ ആഘോഷങ്ങളെല്ലാം ഓഗസ്റ്റ് മൂന്ന് മുതൽക്കു തന്നെ തുടങ്ങുമെന്നും താരം അറിയിച്ചു. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. ബാസ്‌കറ്റ്‌ബോളിൽ ദേശീയ സബ്ജൂനിയർ താരമായിരുന്നു.

Karma News Network

Recent Posts

മാളവികയുടെ വിവാഹത്തിൽ താരമായി ദിലീപും കുടുബവും

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ്…

14 mins ago

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേ​ഹം…

26 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന…

44 mins ago

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

52 mins ago

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

1 hour ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

2 hours ago