national

ഭവാനിപ്പുർ ഉപതിരഞ്ഞെടുപ്പ്: വൻ ജയം ഉറപ്പിച്ച് മമത; 20,000ലേറെ വോട്ടിന്‍റെ ലീഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭബാനിപൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറ് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ മുന്നില്‍. 23,957 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മമതയ്ക്കുള്ളത്. മമത 28,355 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളിന് 4398 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിന്‍റെ ശ്രീജീബ് ബിശ്വാസിന് 343 വോട്ട് മാത്രമാണ് നേടാനായത്. 21 റൗണ്ടായാണ് വോട്ടെണ്ണല്‍.

ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭ മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാമതാണ്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍നിന്ന്​ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മ​ന്ത്രിസ്​ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്‌​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന്​ ശേഷം സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ്​ തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏ​ര്‍പ്പെടുത്തുകയും 24 കമ്ബനി കേന്ദ്ര സേനയെയും ഭവാനിപൂരില്‍ വിന്യസിക്കുകയും ചെയ്​തു.

ഭബാനിപൂരിന്​ പുറമെ സംസര്‍ഗഞ്ച്​, ജാന്‍ഗിപുര്‍ എന്നിവിടങ്ങളിലുമാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​. ഇവിടങ്ങളില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 57 ശതമാനമാണ്​ ഭബാനിപൂരിലെ വോട്ടിങ്​ ശതമാനം. സംസര്‍ഗഞ്ചില്‍ 79ഉം ജാന്‍ഗിപുരില്‍ 77 ​ശതമാനം പേരും വോട്ട്​ രേഖപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ പിപ്ലി മണ്ഡലത്തില്‍ ബി.ജെ.ഡി സ്ഥാനാര്‍ഥി രുദ്രപ്രതാപ് മഹാരഥിയാണ് മുന്നില്‍. ബി.ജെ.പിയുടെ ആശ്രിത് പട്നായിക്കാണ് എതിരാളി.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

9 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

16 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

38 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

48 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago