മലയാള സിനിമ പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് നടന് ജഗതിയുടെ മടങ്ങി വരവ്. സിബിഐ 5; ദി ബ്രെയിനിലൂടെ ആ കാത്തിരിപ്പിന് അവസാനമാവുകയാണ്. കഴിഞ്ഞ ദിവസം ജഗതിക്ക് ഒപ്പം സിബിഐയിലെ മറ്റ് താരങ്ങളായ മമ്മൂട്ടിയും മുകേഷും അണിയറ പ്രവര്‍ത്തകരുമുള്ള ചിത്രം വൈറലായിരുന്നു. ഇപ്പോള്‍ ജഗതിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ജഗതിയെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നിയെന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ജഗതി ചേട്ടന് എന്ന കലാകാരനെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന ചോദ്യത്തോടാണ് മമ്മൂട്ടി പ്രതികരിച്ചത്. അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നും പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും. അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്. -ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.
2012 മാര്‍ച്ച് പത്തിനായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയെങ്കിലും അദ്ദേഹം പഴയ ആരോഗ്യ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ജഗതി. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ജഗതി സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന് മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…