entertainment

ചെറുതും വലുതുമായി 76 പരിക്ക്, രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത കഷ്ടപ്പാട്- ടർബോ അനുഭവങ്ങളുമായി മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ ഇതിനോടകം തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചിത്രത്തെ കുറിച്ചും, ഷൂട്ടിനിടയിലെ അനുഭവങ്ങളെ കുറിച്ചും മമ്മൂട്ടി തന്നെ പറയുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ചർച്ചയാകുന്നത്.ചിത്രത്തില്‍ മമ്മൂട്ടിയെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന സംവിധായകൻ വൈശാഖിൻ്റെ വാക്കുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി സംസാരിച്ചത്.

എല്ലാത്തിനും കാരണം റോബിയാണ്. അവന്‍ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാര്‍ഡ് വര്‍ക്കാണ്, എത്ര വേണേലും കഷ്ടപ്പെടാന്‍ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്ടപ്പെടുത്താന്‍ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

ചെറുതും വലുതുമായി 76 പരിക്ക് എനിക്ക് ഈ സിനിമയില്‍ സംഭവിച്ചു. പുറത്ത് കാണാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതും അതില്‍ ഉണ്ട്. സിനിമാഭിനയം എന്നു പറഞ്ഞാല്‍ ദുര്‍ഘടം പിടിച്ച പണിയാണെന്ന് ചില സമയം നമുക്ക് തോന്നും. രാത്രിയെന്നില്ല, പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്രയും കഷ്ടപ്പെടുന്നതിന് പൈസ കിട്ടാറില്ലേ എന്ന് ചിലര്‍ ചോദിക്കും. കഷ്ടപ്പെടേണ്ടി വരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago