topnews

തിരുവല്ലയിൽ നിന്ന് കാണാതായ 15കാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി; 22 കാരൻ പിടിയിൽ

പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെയാണ് വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരായായത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനു സമീപം കൊണ്ടുവിട്ട യുവാവ് പൊലീസ് പിടിയിലായി. പെൺകുട്ടിയെ ഇവിടെ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നു ബസിൽ നിന്നാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി അഖിൽ (22) ആണ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോയ രണ്ടാമനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്.

ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.അതിന് പിന്നാലെയാണ് പെൺകുട്ടി സ്റ്റേഷനിൽ ഹാജരായത്.

Karma News Network

Recent Posts

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

6 mins ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

30 mins ago

ചികിത്സ നിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രി, അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ‌: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…

57 mins ago

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ടു, കൊച്ചിയിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…

1 hour ago

ലെയ്സ് നിർമ്മിച്ചിരുന്നത് പാമോയിലിൽ, ഇത്രയും നാൾ നമ്മുടെ കുഞ്ഞുങ്ങളെ പറ്റിച്ചു

കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…

2 hours ago

വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തി, മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു

പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…

2 hours ago