entertainment

ഇച്ചാക്കയെന്ന് ലാല്‍ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്- മമ്മൂട്ടി

ഇന്ന് മലയാളം ചലച്ചിത്ര ലോകത്തിലെ വളരെ വലിയ ഒരു ദിവസമാണ്. നടനവിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ്സു തികയുന്നു. ജന്മദിനം എപ്പോഴും സന്തോഷം നല്കുന്നവയാണ്, പക്ഷേ നാം ഇഷ്ടപ്പെടുന്ന,ഒരു സഹോദര സ്ഥാനത്ത് കാണുന്ന ലാലേട്ടന് പ്രായം കൂടുമ്പോൾ പലർക്കും ദുഖമാണ് ഉള്ളത്. മമ്മൂട്ടിക്കും ഈ സന്തോഷവും തന്റെ സുഹൃത്തിന്റെ ഒപ്പമുള്ള പഴയ ദിനങ്ങൾ ഇനിയും വരുമോ എന്നുള്ള വിഷമവും ഉണ്ട്.

തന്റെ കരിയെറിലും ജീവിതത്തിലും സുഹൃത്ത് ലാൽ വഹിച്ച പങ്കിനെകുറിച്ച് വാചലനാവുകയാണ് മമ്മൂട്ടി. മമ്മൂട്ടി യുടെ വാക്കുകളിൽ നിഴലിക്കുന്നത് സുഹൃത്ത് ബന്ധം മാത്രമല്ല സഹോദരസ്നേഹം കൂടെയാണ്. തന്റെ മകന്റെ കല്യാണത്തിലും സിനിമയിലേക്കുള്ള അരങ്ങേറ്റത്തിലും ഒപ്പം നിന്ന മൊഹൻലാലിനൂടുള്ള സ്നേഹം തന്റെ വിഡിയോയിൽ തുറന്നു പറയുന്നു മമ്മൂട്ടി. .

ലാലിന്റെ ജന്മദിനമാണ്, ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷമായി. പടയോട്ടത്തിന്റെ സെറ്റില്‍ വച്ചാണ്‌ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങള്‍ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാല്‍ വിളിക്കാറുള്ളത്. ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും
, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്ബോള്‍ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങള്‍ അങ്ങനെ വിളിക്കുമ്ബോള്‍ എനിക്ക് പ്രത്യേക സന്തോഷമാണ്’- മമ്മൂട്ടി പറഞ്ഞു. സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മള്‍. കോളേജ് വിദ്യാര്‍ത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലര്‍ത്തി. നമുക്ക് സാമാന്യം നല്ല മാര്‍ക്കും കിട്ടി. അത് കൊണ്ട് ആളുകള്‍ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടന്‍മാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.

അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്ബോള്‍ ഐസ് പോലെ അലിഞ്ഞു തീര്‍ന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ്‌ചെയ്യാന്‍ പോയപ്പോള്‍ എന്റെ വീട്ടില്‍ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാര്‍ത്ഥനകള്‍ വാങ്ങിയതും ഓര്‍മ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയില്‍ വളര്‍ന്നിരുന്നുവെന്നും മമ്മൂട്ടി ഓര്‍ത്തെടുക്കുന്നു.

ഈ യാത്രകള്‍ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍-മമ്മൂട്ടി ആശംസസകളോടെ അവസാനിപ്പിക്കുന്നതിങ്ങനെ.

Karma News Network

Recent Posts

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

26 mins ago

പറവൂരിൽ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ : മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ…

30 mins ago

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

55 mins ago

വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മീര ജാസ്മിൻ, ചിത്രം വൈറൽ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ.  ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി…

57 mins ago

ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, വലഞ്ഞ് 40ഓളം രോഗികൾ

പെരുമ്പാവൂർ : 40ഓളം രോഗികൾക്ക് ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള…

1 hour ago

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ്…

2 hours ago