entertainment

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ് തലയില്‍ കൗബോയ് ഹാറ്റും കണ്ണടയും ധരിച്ചു നില്‍ക്കുന്ന താരത്തിന്‍റെ ചിത്രം നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയത്. “R A M B L E R” തലക്കെട്ട് മാത്രമാണ് മമ്മൂട്ടി ഇതിന് താഴെ നൽകിയിരിക്കുന്നത്. കാൽനടയായി ദീർഘദൂര യാത്ര ചെയ്യുന്നൊരാൾ എന്നാണ് ഈ വാക്കിന് അർത്ഥം.

ചിത്രത്തിന് താഴെ നിരവധി പ്രമുഖരാണ് അനേകം രസകരമായ കമന്റുകളുമായി എത്തുന്നത്. “പുള്ളീടെ വിചാരം പുള്ളി മമ്മൂട്ടി ആണെന്നാ, ഇവിടെ 90സ് കിഡ്‌സ് കിളവന്മാരായി, എന്നിട്ടും ഇങ്ങേരിത് എങ്ങനെ, ഏജ് ബി ലൈക്ക്: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ, ഇതുപോലെ ഓരോ തന്തമാർ ഉണ്ടായാ മതി മക്കളുടെ കംപ്ലീറ്റ് സമാധാനോം പോവാൻ, ഹലോ ഫയർ സ്റ്റേഷൻ ഇവിടെ ഒരാൾ സോഷ്യൽ മീഡിയയ്ക്ക് തീവെക്കുന്നു, നിങ്ങൾ ഇതെന്തു ഭാവിച്ചാണ് ഇക്കാ, ഇവനെ പടച്ചുവിട്ട കടവുളുക്ക് 10/10, അണ്ണൻ തനി നാടൻ കൊല മല്ലു മിനാറ്റി” തുടങ്ങിയ ട്രോളുകളാണ് പോസ്റ്റിൽ നിറയുന്നത്.

ജയസൂര്യ, അജു വർഗീസ്, അർജുൻ അശോകൻ തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂ‌ട്ടിയുടെ ഈ ചിത്രം ഷെയർ ചെയ്തത്. ദുല്‍ഖറിന്‍റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ. ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ, ഇങ്ങേരെ കൊണ്ടു ഒരു രക്ഷയുമില്ല! സൂപ്പർ എന്നൊക്കെയാണ് കമന്‍റുകള്‍ വരുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ ടർബോ ജോസ് എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

6 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

6 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

7 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

7 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

8 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

8 hours ago