kerala

പാർട്ടി പ്രവർത്തകയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി, CPM നേതാവിനെതിരെ കേസ്

കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.

സി.പി.എം. നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്‌മാന്റെ പേരിലാണ് കേസ്‌. നെടുമ്പന പഞ്ചായത്തിൽ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനംചെയ്ത്‌ വർഷങ്ങൾക്കു മുൻപ് യുവതിയുമായി അടുപ്പംസ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റി

നേതാവ് യുവതിയെ നിരന്തരം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു. യുവതി ഭർത്താവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയും കണ്ണനല്ലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇവരുടെ ചിത്രം പ്രചരിപ്പിച്ചു. പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയെന്നും പരാതിയുണ്ട്.

karma News Network

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

7 mins ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

35 mins ago

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു, ടെസ്റ്റ് പരിഷ്കരണത്തിൽ അയഞ്ഞ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നടപ്പാക്കിയ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. ഡ്രൈവിങ് പരിഷ്കരണത്തില്‍…

38 mins ago

പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്, പ്രധാനമന്ത്രിയെ പ്രശംസിച്ച് രശ്മിക മന്ദാന

ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച താരത്തിന്റെ വാക്കുകളാണ്…

1 hour ago

മലപ്പുറത്ത് അമീബിക് മസ്തിഷ്‌കജ്വരം, അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍

മലപ്പുറം : അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്…

1 hour ago

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

2 hours ago