entertainment

മമ്മൂക്കയും ലാലേട്ടനുമൊക്കെ കഴിക്കുന്ന പോഷക ബിസ്‌കറ്റിന്റെ കഥ പറഞ്ഞ് രമേശ് പിഷാരടി

സിനിമാക്കാരുടെ ജീവിതത്തെക്കുറിച്ചും ഭക്ഷണരീതിയൊക്കുറിച്ചൊക്കെ അറിയാന്‍ ജനങ്ങള്‍ക്ക് നല്ല താല്‍പ്പര്യമാണ്. സാധാരണക്കാര്‍ ഉപയോഗിക്കാത്ത പല സ്‌പെഷ്യല്‍ സാധനങ്ങളും സിനിമാക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊതുവെ പറയാറ്. താനും ചെറുപ്പത്തില്‍ ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ടെന്ന് രമേശ് പിഷാരടി. സിനിമയുടെ ഇടവേളകളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോഷക ബിസ്‌കറ്റ് വിതരണം ചെയ്തിരുന്നു എന്നാണ് താരം വിശ്വസിച്ചിരുന്നത്. ഇപ്പോഴും ചിലകുട്ടികള്‍ അങ്ങനെ ചിന്തിക്കുന്നുണ്ടെന്നും താരം പറയുന്നു.

രമേശ് പിഷാരടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

എങ്ങനെയെങ്കിലും സിനിമയിലെത്തണം അതിനു വേണ്ടി സ്റ്റേജില്‍ എത്തി സ്റ്റേജില്‍ നിന്നും ടെലിവിഷനില്‍ എത്തി അവിടെ നിന്നും സിനിമയിലും. മുകളില്‍ പറഞ്ഞ ഈ മൂന്ന് വരികളിലും കൂടെ അഞ്ചു സിനിമയ്ക്കുള്ള കഥകളുണ്ട് സിനിമയിലെത്തിയപ്പോള്‍ തകര്‍ന്ന ഒരു വിഗ്രഹത്തെ കുറിച്ചാണ് ഈ കഥ. കഥയുടെ പേര് ‘പോഷക ബിസ്‌കറ്റ് ‘

ഞങ്ങളുടെ വീടിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിംഗ് ‘പവിത്രം’ എന്ന ലാലേട്ടന്‍ സിനിമയുടേതാണ് പിറവം പാഴൂരില്‍. സ്‌കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിനു തൊട്ടടുത്ത് അല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല .ചെറുപ്പക്കക്കാരെല്ലാവരും ഷൂട്ടിംഗ് കാണാന്‍പോയി. തിരിച്ചു വന്ന അവരോടു കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി .അതിലൊരാള്‍ പറഞ്ഞു ‘മോഹന്‍ലാലിനെയും ശോഭനയെയും ഒക്കെ ഒന്നു കാണണം സിനിമക്കരൊന്നും നമ്മള് കഴിക്കുന്നതല്ല കഴിക്കുന്നത് . ഓരോ ഷോട്ട് കഴിയുമ്പോഴും പാലും പഴവും കൊണ്ട് കൊടുക്കും അവര്‍ക്കു വേണമെങ്കില്‍ അവരതെടുക്കും ഇല്ലെങ്കില്‍ തട്ടിക്കളയും. ‘വേണ്ട എന്ന് പറഞ്ഞാല്‍ പോരെ എന്തിനാണ് തട്ടിക്കളയുന്നതു എന്നെനിക്കു തോനി.

ലൊക്കേഷന്‍ന്റെ ഗെയിറ്റിനകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും…’തള്ള് ‘എന്ന വാക്ക് ആ കാലത്തു നിലവിലും ഇല്ലായിരുന്നു .പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ഉദയംപേരൂര്‍’ ചെറുപുഷ്പം’ സ്റ്റുഡിയോയില്‍ ‘രാക്ഷസ രാജാവ്’ എന്ന മമ്മുക്ക ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്ലാസ് കട്ട് ചെയ്തു പോയി . കയറു കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ദൂരെ നിന്ന് മാത്രമേ കാണാന്‍ സാധിക്കു .ലൊക്കേഷനില്‍ ചായക്ക് സമയം ആയി സ്റ്റീല്‍ ബേസിനില്‍ ബിസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്നു.കയറിനടിയിലൂടെ നൂണ്ടു കയറിയ കൂട്ടുകാരന്‍ സുജിത്തിന് ഒരു ബിസ്‌ക്കറ് കിട്ടി …തിരിച്ചു പോരുന്ന വഴി അവന്‍ പറഞ്ഞു ‘നമ്മള്‍ കഴിക്കുന്ന ബിസ്‌കറ്റ് ഒന്നും അല്ല ട്ടോ അത് എന്തോ ഒരു പോഷക ബിസ്‌കറ്റാണ് എനിക്ക് ഒരു ഉന്മേഷം ഒക്കെ തോനുന്നു ‘

കാലങ്ങള്‍ കടന്നു പോയി ‘നസ്രാണി’ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ പോയപ്പോള്‍ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീല്‍ ബേസിന്‍ അതില്‍ നിറയെ ബിസ്‌ക്കറ്റുകള്‍ അര്‍ഹതയോടെ ആദ്യമായി സിനിമ ഭക്ഷണം കഴിക്കാന്‍ പോകുകയാണ് അതും പോഷക ബിസ്‌ക്കറ്റ് …….എന്റെ ഉള്ളില്‍ ആകെ ഒരു ഉന്മേഷം. അപ്പൊ അത് കഴിച്ചാല്‍ എന്തായിരിക്കും ….എടുത്തു കഴിച്ചു ആ വിഗ്രഹം ഉടഞ്ഞു ..ഇന്ന് ഭൂരിപക്ഷം ആളുകള്‍ക്കും സിനിയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും എങ്കിലും ഇത് എഴുതാനുള്ള പ്രേരണ ഒരു ചെറിയ പയ്യനാണ്

ലോക്ക് ഡൗണിനു മുന്‍പ് ‘ ദി പ്രീസ്റ് ‘എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചേര്‍ത്തലയില്‍ നടക്കുകയാണ് ലൊക്കേഷനില്‍ പത്തു വയസില്‍ താഴെ മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യന്‍ എല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്നു .ചായ കുടിക്കുന്ന സമയമായപ്പോഴും അവന്‍ വീട്ടില്‍ പോകാതെ അത്ഭുതത്തോടെ അവിടെ നില്‍ക്കുകയാണ് .എന്തെന്നില്ലാത്ത ഒരിഷ്ടം അവനോടുതോന്നിയ ഞാന്‍ അടുത്തേക്ക് വിളിച്ചു കൈയിലുണ്ടായിരുന്ന ബിസ്‌കറ്റിലൊരെണ്ണം അവനു കൊടുത്തു …അത് വായിലിട്ടു രുചിച്ച ശേഷം അവന്‍ എന്നോട് പറഞ്ഞു. ഇത് സാധാരണ ബിസ്‌കറ്റ് തന്നെയാണല്ലോ ‘

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

7 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

7 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 hours ago