kerala

സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; പോസിറ്റീവ് കേസുകളില്ല

കേരളത്തിന് ഒരിക്കല്‍ കൂടി ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്ബിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

Karma News Network

Recent Posts

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

9 mins ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

51 mins ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

2 hours ago

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

2 hours ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

3 hours ago