മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ എന്നിവയോടെല്ലാം മമ്മൂട്ടിക്ക് അധികം ക്രേസാണ്.
സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം സ്മാർട്ട്ഫോൺ ഇല്ലെന്ന കാരണത്താൽ വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് കരുതലാവുകയാണ് നടന്റെ ഇടപെടൽ. വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. വിദ്യാമൃതം എന്നാണ് പുതിയ പദ്ധതിയുടെ പേര്. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
കുറിപ്പിങ്ങനെ, സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ,ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…