entertainment

ടർബോ കളക്ഷൻ 14കോടി മുടക്ക് കാശ് കിട്ടാൻ ഏറെ ദൂരം

മഗാ സ്റ്റാർ മമ്മുട്ടിയുടെ ടർബോ സിനിമ ബോക്സോഫീസിൽ  14കോടി കളക്ഷൻ.ആദ്യ ദിവസം 6.25 കോടി കളക്ഷൻ വാരിക്കൂട്ടി നിർമ്മാതാക്കളേ ഞെട്ടിച്ചു എങ്കിലും പിന്നീട് സിനിമയ്ക്ക് കളക്ഷനിൽ തിരിച്ചടിയായി. രണ്ടാം ദിവസം ആദ്യ ദിവസത്തേതിന്റെ പകുതിയിലേക്ക് കളക്ഷൻ കൂപ്പ് കുത്തി 3.7 കോടിയും നാലാം ദിവസം 4.13 കോടിയും ആയിരുന്നു.അടുത്തിടെ ഉണ്ടായ വിവാദങ്ങൾ മെഗാ സ്റ്റാർ സിനിമയേ ബാധിച്ചുവോ?

ടർബോ“ 2024 മെയ് 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.രാജ് ബി ഷെട്ടി, സുനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു, വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചു.

ടർബോയുടെ നിർമ്മാണച്ചെലവ് 70 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.(FILMIBEAT SITE) 2023 ഒക്ടോബർ 24-ന് മമ്മൂട്ടി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2023 ഒക്ടോബറിൽ കോയമ്പത്തൂരിൽ ആരംഭിച്ച് 2024 ഫെബ്രുവരി 18-ന് പൂർത്തിയായി.

നിലവിലെ കണക്കുകൾ അനുസരിച്ച് ചിത്രം നിർണ്ണയിക്കപ്പെട്ട നിർമ്മാന ചിലവിലേക്ക് എത്തുമോ എന്ന് കണ്ടറിയണം. 70 കോടി ലഭിച്ചാലേ മുടക്ക് കാശ് ലഭിക്കൂ എങ്കിൽ ഇനിയുള്ള ദിവസങ്ങൾ പണം വാരി കൂട്ടണം. റിലീസ് കഴിഞ്ഞ് രണ്ടാം വാരത്തിലേക്ക് നീങ്ങുമ്പോൾ അത്ര പ്രതീക്ഷിക്കാനും കഴിയില്ല

മമ്മുട്ടിയുടെ പേരിൽ സമീപ നാളിൽ നിറങ്ങിയ വിവാദങ്ങൾ ടർബോയ്ക്ക് വൻ തിരിച്ചടി ആയോ എന്നും സംശയം ഉണ്ട്. മമ്മുട്ടി ചിത്രങ്ങളേ എന്നും സ്വീകരിക്കുന്ന കേരള സമൂഹത്തിലെ ഒരു പ്രബല വിഭാഗം മുഖം തിരിച്ചാൽ ചിത്രത്തിനു തിരിച്ചടി കിട്ടും. ടർബോ വിജയിച്ചില്ലെങ്കിൽ മമ്മുട്ടിയുടെ ഇനിയുള്ള മെഗാ സ്റ്റാർ ചിത്രങ്ങളുടെ കാര്യത്തിലും ചിലവിൽ നീക്കുപോക്കു ചെയ്യേണ്ടി വരും. താര മൂല്യം മമ്മുട്ടി കുറയ്ക്കുക മാത്രമായിരിക്കും അങ്ങിനെ വരുമ്പോൾ നിർമ്മാണ ചിലവ് നിയന്ത്രിക്കാൻ ചെയ്യേണ്ടി വരിക എന്നും ചൂണ്ടിക്കാട്ടുന്നു

ടർബോയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വൻ പ്രചാരവും പി ആർ വർക്കും ആയിരുന്നു നടത്തിയത്. കേരളത്തിൽ തിരിച്ചടി ഉണ്ടായാലും മിഡിലീസ്റ്റിൽ നിന്നും കളക്ഷൻ വാരും എന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു

Turbo Day by collection

1st Thursday ₹ 6.25 Cr
Day 2 1st Friday ₹ 3.7 Cr
Day 3 1st Saturday ₹ 4.13 Cr rough data
Day 4 1st Sunday ₹ 0 Cr (This estimate is based on live data, will be subject to updates as more information becomes available)
Total ₹ 14.08 Cr

Karma News Editorial

Recent Posts

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

20 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

34 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

1 hour ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago