topnews

ഭാര്യക്ക് നൽകാതിരിക്കാൻ അഞ്ച് കോടി കത്തിച്ച യുവാവിന് സംഭവിച്ചത്

ചില വിവാഹ മോചനങ്ങൾ പലപ്പോളും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പൊൾ വാർത്ത ആയിരിക്കുന്നത് കാനഡയിലെ ഒരു വിവാഹ മോചന വാർത്ത ആണ്. മകന്റെ ചിലവിനു വേണ്ടി ഭാര്യക്ക് ഒരു മില്യൺ കനേഡിയൻ ഡോളർ (അഞ്ചു കോടി രൂപ) നൽകാൻ വിധിച്ചു. എന്നാല് ഇയാള് ഭാര്യക്ക് നൽകേണ്ടി ഇരുന്ന പണം കത്തിച്ചു കളയുക ആണ് ചെയ്തത്. ഇത്തരത്തിൽ ഭാര്യയോട് വിദ്വേഷം തീർത്ത കനേഡിയൻ പൗരന് പിന്നീട് മു്ട്ടൻ പണി ആണ് കോടതി കൊടുത്തത്. പണം കത്തിച്ച് കളഞ്ഞതിന് രണ്ട് മാസം ജയിലിൽ കിടക്കേണ്ടി വന്നു.

തന്റെ ആറ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ആയി 25 ലക്ഷം വെച്ച് പിൻവലിച്ച ശേഷം ആണ് ഇയാള് കത്തിച്ചത്. കൈവശം ഉള്ള സ്വത്തിന്റെ മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തുന്നത് വരെ എല്ലാ ദിവസവും മുൻ ഭാര്യക്ക് ഒരു ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരം കടുക്കനും കോടതി വിധിച്ചു.

അതേസമയം മറ്റൊരു സംഭവത്തിൽ ഭര്‍ത്താവ് ദിവസങ്ങൾ ആയി പല്ലു തേക്കാതെയും കുളിക്കാതെയും ഇരിക്കുന്നു വെന്നും തനിക്ക് വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ആണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. ബീഹാറിലെ വൈശാലി ജില്ലയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ഉപദേശിച്ച് നോക്കിയിട്ടും ശാസിച്ച് നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ആണ് വിവാഹ മോചനത്തിലേക്ക് താന്‍ നീങ്ങിയത് എന്ന് യുവതി പറയുന്നു. പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന ഭര്‍ത്താവിന് ഇരുപത്തി മൂന്ന് വയസാണ് പ്രായം. മിക്ക ദിവസവും ജോലി കഴിഞ്ഞു വന്നാല്‍ ആഹാരവും കഴിഞ്ഞ് അതേപടി കിടന്നുറങ്ങും. പത്തുദിവസം വരെ ഇങ്ങനെ കുളിക്കാതിരിക്കും എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പല്ലുതേപ്പും ഇതുപോലെ തന്നെ. നിര്‍ബന്ധമേറുമ്പോഴാണ് പല്ല് തേച്ചെന്നു വരുത്തുന്നത്. അതും വിശേഷ ദിവസങ്ങളില്‍ മാത്രം.

വൃത്തിയില്ലായ്മ കാരണം ഭര്‍ത്താവിനൊപ്പം കിടക്കുന്നത് ആലോചിക്കാന്‍ കൂടി വയ്യെന്നു പറയുന്ന യുവതി, ഇതുകാരണം ശാരീരിക ബന്ധം പോലും ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തുന്നു. ചിലപ്പോള്‍ യുവതി തന്നെ അതിന് മുന്‍കൈയെടുക്കുമെങ്കിലും ശരീരത്തിലെ ദുര്‍ഗന്ധം കാരണം മനസു മടുത്ത് പിന്മാറുമത്രേ.

ഇത്തരത്തിലുള്ള ഒരാളോടൊപ്പം കഴിയാന്‍ തനിക്കു വയ്യെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. ഒപ്പം വിവാഹത്തിന് തന്റെ വീട്ടുകാര്‍ തന്ന സമ്മാനങ്ങളും തിരികെ തരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പരാതി സ്വീകരിച്ച വനിതാ കമ്മിഷന്‍ രണ്ടുമാസത്തിനുള്ളില്‍ എല്ലാം ശരിയാക്കണമെന്നും അല്ലെങ്കില്‍ വിവാഹമോചനത്തിനൊരുങ്ങിക്കൊള്ളാനും അറിയിച്ചിട്ടുണ്ട്

വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. നയാഗാവ് ഗ്രാമത്തിലാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. 2017ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്.

10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ഇയാള്‍ക്ക് അറിയില്ല. പലപ്പോഴും താന്‍ അപമാനിതയായിട്ടുണ്ടെന്നും യുവതി വനിതാ കമ്മീഷനോട് പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്‌നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി.

Karma News Network

Recent Posts

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ…

51 seconds ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

18 mins ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

43 mins ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

1 hour ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

2 hours ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

2 hours ago