kerala

കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ക്ഷമാപണം; കൊച്ചിയില്‍ മകളുമായി പുഴയില്‍ ചാടി യുവാവ്; തെരച്ചില്‍ തുടരുന്നു

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടി യുവാവിനും മകള്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നു. ആറ് വയസുള്ള മകളുമായാണ് ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) പുഴയില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രണ്ടാമത്തെ മകള്‍ ആര്യനന്ദയോടൊപ്പം എത്തിയ ലൈജു, സ്‌കൂട്ടര്‍ റോഡരികില്‍ വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്.

വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ രോഗബാധിതയായ അമ്മയെ കാണാന്‍ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലൈജു പുഴയില്‍ ചാടിയത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സംശയമുണ്ട്.കുടുംബ വാട്‌സ്ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി പോസ്റ്റിട്ടതാണ് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കിയത്. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. വീടിനടുത്ത് സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു.

Karma News Network

Recent Posts

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

18 mins ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

37 mins ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

48 mins ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

1 hour ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

2 hours ago