പന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കുണ്ട്. ബൈപ്പാസിൽ പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം നടന്നത്. സന്തോഷ് , അനൂപ് , ദൃശിൻ പ്രമോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…
ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…
തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…
ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…
മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നിഗം.…