ചണ്ഡീഗഢ്: വിദേശത്തുനിന്ന് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ സുഖ്ദേവ് സിങ്ങാണ് ഭാര്യ ഹര്‍പ്രീത് കൗറി(45)നെ കൊലപ്പെടുത്തിയത്. പഞ്ചാബിലെ കപുര്‍ത്തല സന്ധുചാത്ത ഗ്രാമത്തിലാണ് സംഭവം.
സുഖ്ദേവ് തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഹര്‍പ്രീതുമായി ചില വിഷയങ്ങളില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുഖ്ദേവ്, ഹര്‍പ്രീതിനെ അയാളുടെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ശേഷം തല തറയില്‍ ഇടിപ്പിക്കുകയുമായിരുന്നു.
അക്രമണത്തിൽ ഹര്‍പ്രീത് തല്‍ക്ഷണം കൊല്ലപ്പെട്ടുവെന്ന് കപുര്‍ത്തല സീനിയര്‍ പോലീസ് സൂപ്രണ്ട് വത്സാല ഗുപ്ത പറഞ്ഞു.കേസ് രജിസ്റ്റര്‍ ചെയ്തതായും ഒളിവില്‍പ്പോയ സുഖ്ദേവിനായി അന്വേഷണം ആരംഭിച്ചതായും എസ്.എസ്.പി. അറിയിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…