topnews

അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്‍, പോലീസ് എത്തി പൂട്ട് മുറിച്ചുമാറ്റി

പൂച്ചാക്കല്‍: ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച് ഒടുവില്‍ ആ മക്കള്‍ തന്നെ മാതാപിതാക്കളെ തള്ളി പറയുകയും ഒഴിവാക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പല സംഭവങ്ങളുമുണ്ട്. ഇപ്പോള്‍ മരണപ്പെട്ടിട്ട് പോലും അമ്മയുടെ മൃതദേഹത്തോട് മകന്‍ ചെയ്താണ് ഏവരെയും ഞെട്ടിക്കുന്നത്. അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകാതിരിക്കാന്‍ വേണ്ടി മകന്‍ ഗേറ്റ് പൂട്ടിയിട്ടു. ഒടുവില്‍ പോലീസ് എത്തി പൂട്ട് മുറിച്ചുമാറ്റി കുടുംബ വീടിനു സമീപത്തുള്ള മകളുടെ വീട്ടില്‍ അമ്മയുടെ സംസ്‌കാരം നടത്തുകയായിരുന്നു.

പൂച്ചാക്കല്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രിയോടെയാണ് കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വൃദ്ധ മരിക്കുന്നത്. മൃതദേഹം സംസ്‌കരിക്കാനായി മകന്‍ താമസിക്കുന്ന കുടുംബ വീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ഒരു വഴി മാത്രമാണ് മകളുടെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മകന്‍ കുടുംബ വീടിന്റെ ഗേറ്റ് അടച്ചു. സ്വത്ത് തര്‍ക്കം നിലനിന്നതിനാലാണ് മൃതദേഹം കൊണ്ടുപോകുന്നത് മകന്‍ തടഞ്ഞത്.

ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മെഡി. കോളജ് ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്കു കൊണ്ടുവന്നത്. കുടുംബവീട്ടിലൂടെ മൃതദേഹവുമായെത്തിയപ്പോള്‍, ഇതിലെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് മകന്‍ പറയുകയും ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്യുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വഴങ്ങിയില്ല. ഒടുവില്‍ പോലീസില്‍ വിവരം അറിയിക്കുകയും ചേര്‍ത്തലയില്‍ നിന്നും പോലീസ് എത്തി ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും മകന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസിന്റെ നതൃത്വത്തില്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ച് മൃതദേഹം മകളുടെ വീട്ടില്‍ എത്തിച്ച് സംസ്‌കാരം നടത്തുകയായിരുന്നു.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

24 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

31 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

42 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago