മലപ്പുറം: കുറ്റിപ്പുറത്ത് കംഫർട്ട് സ്റ്റേഷനിൽ യുവാവിനെ പൂട്ടിയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കംഫർട്ട് സ്റ്റേഷനിലെ ജീവനക്കാരനായിരുന്ന റഫീഖിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കംഫർട്ട് സ്റ്റേഷൻ കഴിഞ്ഞ ദിവസം രാവിലെ റഫീഖ് അടച്ചിട്ടിരുന്നു.
ഇതിനിടയിൽ ഒരാൾ സ്റ്റേഷനിൽ അകപ്പെട്ടുപോകുകയായിരുന്നു. സ്റ്റേഷൻ അടച്ച് താക്കോലുമായി റഫീഖ് പോയതിനെ തുടർന്ന് നാട്ടുകാരാണ് പൂട്ടു പൊളിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്. കംഫർട്ട് സ്റ്റേഷനിലേക്ക് റഫീഖ് മദ്യപിച്ച് വരികയും സാമൂഹിക വിരുദ്ധർക്ക് താവളമൊരുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള തർക്കത്തിലാണ് സ്റ്റേഷൻ പൂട്ടിയത്.
അതേസമയം, വനവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഖ്യപ്രതി ഷിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. വനിതാ ദിനമായ ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത വനവാസി പെൺകുട്ടിയെ മൂന്ന് പേർ മദ്യം നൽകി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടി താമസിക്കുന്ന ഊരിന് സമീപത്ത് വച്ചായിരുന്നു സംഭവം. വീടിന് സമീപത്തെത്തിയ പരിചിതനായ ഒരാൾ കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുയും സമീപത്തുള്ള പാറയ്ക്കടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു.
ശേഷം, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും കുട്ടിയെ പീഡിപ്പിച്ചു. ശേഷം പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…