kerala

കണ്ണില്‍ മുളക് വെള്ളം ഒഴിച്ചു: കൊച്ചിയില്‍ യുവതിയ്ക്ക് നേരെ കാമുകന്റെ ക്രൂരത

കൊച്ചി: ഇരുപത്തേഴുകാരിയെ കാമുകന്‍ ദിവസങ്ങളോളം തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കി. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ തക്കത്തിന്. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

യുവതി എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ മാര്‍ട്ടിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് മാര്‍ട്ടിന്‍ ഇരയാക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇതിനിടെ ഇയാള്‍ പകര്‍ത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.

കണ്ണില്‍ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മര്‍ദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിന് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ യുവതി ഫ്ലാറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാ‌ര്‍ട്ടിനെ ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

എന്നാല്‍ പരാതി ലഭിച്ചയുടന്‍ മാര്‍ട്ടിനെ അന്വേഷിച്ച്‌ മറൈന്‍ഡ്രൈവിലെ ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ നിന്ന് കടന്നിരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയോളം പൊലീസ് തൃശൂരില്‍ മാര്‍ട്ടിനു വേണ്ടി കാത്തിരുന്നു. പക്ഷെ മാര്‍ട്ടിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…

7 mins ago

മദ്യലഹരിയിൽ വാഹനം ഓടിച്ചു, വഴിയരികിൽ ഉറങ്ങികിടന്നവരെ ഇടിച്ച് തെറിപ്പിച്ചു, യുവതി പിടിയിൽ

ചെന്നൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരികിൽ കിടന്നുറങ്ങിയവരെ ഇടിച്ചു തെറുപ്പിച്ച കേസിൽ യുവതി പിടിയിൽ. അശോക് നഗർ സ്വദേശിനി വൈശാലിയാണ്…

22 mins ago

പ്രണയപ്പകയിൽ കൊലപാതകം, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ∙ പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന്…

60 mins ago

വീണ്ടും ഡോക്ടർക്ക് മർദ്ദനം, രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് അസഭ്യം പറയുകയും, മുഖത്തടിച്ചതായും പരാതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് മർദ്ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടിഡോക്ടറെ അസഭ്യം പറയുകയും മുഖത്തടിച്ചതായും പരാതി. ഇന്നലെ രാത്രി…

2 hours ago

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

2 hours ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

2 hours ago