കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി പിടിയിൽ. കണ്ണൂർ നീർച്ചാൽ ജുമാ മസ്ജിദിന് സമീപം മുസ്തഫ മൻസിലിൽ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പൊലീസിന്റെ പിടിയിലായത്. ഇയാൾ പെൺകുട്ടിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപയും സ്വർണവും കൈക്കലാക്കിയിരുന്നു.
സംശയം തോന്നിയ പിതാവ് മകളെ ചോദ്യംചെയ്തതോടെയാണ് വിവരങ്ങൾ പുറത്തായത്. ഇൻസ്റ്റാഗ്രാം വഴി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പരിചയപ്പെട്ട അജ്മൽ വിവാഹ വാഗ്ദാനം നൽകി. പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കൈക്കലാക്കി.
പെൺകുട്ടിയുടെ പരാതിയിൽ പനങ്ങാട് എസ്.ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് പെൺകുട്ടി കാമുകന് നൽകിയത്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…