കോഴിക്കോട്. വിദ്യാർഥിനിയെ ലഹരിക്കെണിയിൽ പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണു പിടിയിലായത്. വിദ്യാർഥിനിയുടെ സുരക്ഷ കൂട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി വിദ്യാർഥിനിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റണമെന്നു സിഡബ്ല്യുസിയോട് പോലീസ് ശുപാർശ ചെയ്തു.
പോലീസ് നിർദേശം അംഗീകരിക്കാനാകില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. ഒൻപതാം ക്ലാസുകാരിയാണ് ലഹരിക്കെണിയിൽ കുടുങ്ങിയത്. ഇതിനു പിന്നിൽ വൻ റാക്കറ്റ് ആണെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 5 പേർക്കെതിരെയാണ് കേസെടുത്തത്. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്.
ഈ പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികളും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇടപാടുകൾ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ചു മാസമായി സ്കൂളിൽ പോയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…