topnews

മാനസയെ ഇല്ലാതാക്കാൻ രഖിൽ നടത്തിയത് ആറുമാസത്തെ ​ഗൂഡാലോചന, മക്കളെ ഹോംസ്റ്റേക്ക് വിടുന്ന മാതാപിതാക്കൾക്ക് മാനസ ഒരു മുന്നറിയിപ്പ്, അന്വേഷണം

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസ എന്ന വിദ്യാർഥിയേ വെടിവയ്ച്ച് കൊന്ന സംഭവത്തിൽ വൻ വഴിതിരിവ്. കർമ്മ ന്യൂസ് അനേഷണത്തിൽ കെണ്ടെത്തിയ വിവരങ്ങളാണ് പുറത്തുവിടുന്നത്. മനസയേ വെടി വയ്ച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം തലക്ക് വെടിവയ്ച്ച് മരിച്ച കൊലയാളി രേഖിൽ പി രഘൂത്തമൻ നടത്തിയ ഗൂഢാലോചനകളാണ്‌ കർമ്മ ന്യൂസ് പുറത്ത് വിടുന്നത്..

ഒരുമാസം മുൻപാണ് രഖിൽ കോതമംഗലത്തെ നെല്ലിക്കുഴിയിലെ വാടക വീട്ടിൽ താമസിക്കാനെത്തിയത്. ഉടമസ്ഥനോട് പ്ലൈവുഡ് വ്യാപാരത്തിനായി എത്തിയതാണെന്നാണ് പറഞ്ഞിരുന്നത്. കൊലപാതകം ആസൂത്രിതമായി നടപ്പാക്കാനായിരുന്നു രഖിൽ പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്. നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വോഷിക്കുന്നത്. രഖിൽ അന്തർമുഖനായിരുന്നുവെന്നാണ് പോലീസിൻറെ കണ്ടെത്തൽ. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു രഖിലിൻറേതെന്നാണ് ബന്ധുക്കൾ പറയുന്നു. അവസാനമായി നാല് പേരോടാണ് രഖിൽ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. ഇവരിൽ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. മറ്റ് രണ്ട് പേരെക്കൂടിയും ഇനി ചോദ്യം ചെയ്യും.

ഡോ. പി.വി.മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് വന്നത് ബീഹാറിൽ നിന്നെന്ന് പോലീസ് സംശയം.ഇതിനായി കഴിഞ്ഞ മാസം രഖിൽ രണ്ടു സുഹൃത്തുക്കളുമായി ബിഹാറിൽ പോയത് എന്തിനാണെന്ന് പരിശോധിക്കും.രഖിലിനെ സുഹൃത്തുക്കളേ എല്ലാം പൊക്കാനാണ്‌ പോലീസ് നീക്കം.തോക്കിനെ കുറിച്ചുള്ള അന്വേഷണത്തിനായി കോതമംഗലം പൊലീസിന്റെ പ്രത്യേക സംഘം മേലൂരിൽ എത്തും.

6 മാസത്തേ ഗൂഢാലോചനക്ക് ശേഷമാണ് രേഖിൽ കുറ്റകൃത്ത്യം നടത്തിയത്. മാനസ താമസിക്കുന്നതിനടുത്ത് ഇയാൾ മാനസ കാണാതെ ഒളിവിൽ ഇരുന്ന് എല്ലാം വീക്ഷിക്കുകയായിരുന്നു. പ്ലൈവുഡ് വ്യാപാരി എന്ന് നാട്ടുകാരേ തെറ്റിദ്ധരിപ്പിച്ചാണ് അവിടെ താമസിച്ചിരുന്നത്. ഒരിക്കൽ ഇവർ കമിതാക്കൾ ആയിരുന്നു. പിന്നീട് മാനസ അകന്നു. ഇത് രഖിലിനു സഹിക്കാൻ ആയില്ല. തുടർന്ന് മാനസക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടോ എന്നറിയാനായി കൊലയാളി നടത്തിയത് 6 മാസത്തേ രഹസ്യ അന്വേഷണം ആയിരുന്നു..രഖിൽ നടത്തിയ നീക്കങ്ങളും കൊലക്ക് മുമ്പ് നടത്തിയ ഒരുക്കങ്ങളുമായിരുന്നു

മാനസ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ

കേരളത്തിലും, അയൽ സംസ്ഥാനത്തും എല്ലാം കോളേജുകൾ അതീവ സുരക്ഷിതമായും ചിലവ് കുറഞ്ഞും നല്ല ഹോസ്റ്റലുകൾ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും കൊടുക്കുമ്പോൾ നമ്മുടെ മക്കൾ എന്തിനാണ്‌ അവിടെ തങ്ങാതെ അരക്ഷിതമായി അടിച്ച് പൊളിക്കാൻ പുറത്ത് വീട് എടുത്ത് താമസിക്കുന്നത്. ഈ അടിച്ച് പൊളിക്കും, കയറൂരി വിടലിനും, അച്ചടക്കത്തിൽ അധികൃതർ ഒരുക്കുന്ന ഹോസ്റ്റലിൽ മക്കളേ താമസിപ്പിക്കാതിരിക്കാൻ കൂട്ട് നില്ക്കുന്ന എല്ലാ മാതാപിതാക്കൾക്കും മാനസയുടെ കൊലപാതകം ഒരു മുന്നറിയിപ്പാണ്‌..വെടിവയ്പ്പ് നടന്ന വീട്

ഇതിനിടെ മുമ്പ് എസ് പിയുടെ നേതൃത്വത്തിൽ ആയിരുന്നു രഖിലിനെ ചോദ്യം ചെയ്തത്. മാനസ നല്കിയ പരാതിയിൽ ആയിരുന്നു ഇത്.സ്നേഹം തട്ടി മാറ്റുകയോ അവസാനിപ്പിക്കുകയോ ചെയ്തപ്പോൾ രഖിൽ ഭീഷണിപ്പെടുത്തുകയായിരുന്നു വത്രേ. എസിപിയുടെ മുറിയിലെ ഒത്തുതീർപ്പ് ചർച്ച നടക്കുന്ന വേളയിലെല്ലാം മൗനം പൂണ്ട രഖിലിന്റെ മനസ്സിൽ കൊല നടത്താനുള്ള തയ്യാറെടുപ്പായിരുന്നു.എന്തായാലും ചർച്ച കഴിഞ്ഞ് ഇറങ്ങുമ്പോൾ രഖിൽ, മാധവനും സബിതയ്ക്കും ഒരു ഉറപ്പു കൊടുത്തു, നിങ്ങളുടെ മകളെ ഇനി ഞാൻ ശല്യപ്പെടുത്തില്ല.

മാനസയും കൊലയാളിയും വെടിവയ്പ്പിൽ മരിച്ച മുറി പോലീസ് സീൽ ചെയ്തത്

പക്ഷേ, മൂന്നാഴ്ചയ്ക്കുള്ളിൽ ആ മാതാപിതാക്കൾക്കു കേൾക്കേണ്ടി വന്നത് കരൾ പിളർക്കുന്ന വാർത്തയാണ്.ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം വീട്ടിൽ പി.വി.മാനസയും തലശ്ശേരി മേലൂർ സ്വദേശി രഖിലും തമ്മിൽ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്രൊഫൈലിലെല്ലാം സ്റ്റൈലിഷ് ചിത്രങ്ങളാണ് രഖിൽ പങ്കുവച്ചിരുന്നത്. ചിലപ്പോഴെല്ലാം മോഡലുകളെപ്പോലെ പോസ് ചെയ്ത ചിത്രങ്ങൾ.ഇത്തരത്തിലായിരുന്നു മാനസയുടെ മനസ് കീഴടക്കാൻ ശ്രമിച്ചത്.ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി, എറണാകുളത്തും കണ്ണൂരിലുമായി താമസം. മികച്ച വരുമാനമുള്ള, സുമുഖനായ ചെറുപ്പക്കാരൻ– രഖിലിന്റെ പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഇത്തരത്തിലായിരുന്നു. ഇങ്ങനെയാണ് കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന കണ്ണൂർ, മയ്യിൽ നാറാത്ത് സ്വദേശി മാനസ രഖിലുമായി അടുക്കുന്നത്. പിന്നെ ഇത് പ്രണയത്തിലേക്ക് മാറി. എന്നാൽ മാനസ് എന്തുകൊണ്ടാണ്‌ പ്രണയം അവസാനിപ്പിച്ചത് എന്നത് ദുരൂഹമാണ്‌.

സ്റ്റെപ്പിൽ ചോര ഇറ്റു വീണത്

ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ കട്ടായം പറഞ്ഞെങ്കിലും രഖിൽ ഫോൺവിളി തുടർന്നു. മാനസയുടെ കോളജിലെ കൂട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. രഖിലിനെ കൂട്ടുകാരികൾ കണ്ടിട്ടുമുണ്ട്. കോളജിലെ മറ്റു വിദ്യാർഥികളുമായും രഖിൽ അടുപ്പം സൂക്ഷിച്ചിരുന്നു. മാനസ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുമ്പോഴും മറ്റും കൂട്ടുകാരികളെയാണ് രഖിൽ വിളിച്ചിരുന്നത്.

ഇനി വിളിക്കരുതെന്ന് മാനസ ഉറപ്പിച്ചു പറയുമ്പോൾ ആദ്യം രഖിൽ പിരിയാനാവില്ലെന്നു പറയുമായിരുന്നു.മാനസയുടെ ഒരു അമ്മാവനു മാത്രമാണ് വീടിനു പുറമേ രഖിലുമായുള്ള ബന്ധം അറിയാമായിരുന്നത്. അമ്മ സബിതയ്ക്ക് ഏട്ടനുമായി വളരെ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം അമ്മാവനും കുടുംബവുമായി മാനസയ്ക്കും ഉണ്ടായിരുന്നു. പുതിയ തെരുവിലെ അമ്മാവന്റെ വീട്ടിൽ അവധിക്കു വരുമ്പോഴെല്ലാം മാനസ പോകാറുണ്ടായിരുന്നു. മാനസയുടെ മരണവാർത്ത കേട്ട നടുക്കം ബന്ധുക്കൾക്കോ നാട്ടുകാർക്കോ വിട്ടു മാറിയിട്ടില്ല.മാനസയുടെ വീടിനോട് മതിൽ അകലം പോലുമില്ലാതെ ചേർന്നിരിക്കുന്ന വല്യച്ഛന്റെ വീട്ടിലെ അംഗങ്ങൾപ്പോലും മരണവിവരം കേൾക്കുമ്പോഴാണ് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അറിയുന്നത്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

51 seconds ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

3 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

27 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

34 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

56 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago