crime

മണിപ്പൂർ ഭയാനക വീഡിയോ മുഖ്യപ്രതി അറസ്റ്റിൽ വധശിക്ഷ ഉറപ്പാക്കും എന്ന് അധികൃതർ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഒരു പ്രതിയേ അറസ്റ്റ് ചെയ്തു.വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം ആണ്‌ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.അറസ്റ്റിലായത് വീഡിയോയിൽ പ്രചരിക്കുന്ന പ്രധാന പ്രതി എന്നാണ്‌ അറിയുന്നത്.മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ട്വീറ്റിലൂടെയാണ്‌ അറസ്റ്റ് വിവരം അറിയിച്ചിരിക്കുന്നത്.വധശിക്ഷയുടെ സാധ്യത ഉൾപ്പെടെ പ്രതികൾക്ക് മുഴുവൻ പേർക്കും ഉറപ്പ് വരുത്തും എന്നും എല്ലാ കുറ്റക്കാർക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്ന് തന്റെ സർക്കാർ ഉറപ്പാക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതികൾക്ക് വധ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കാൻ നിയമത്തിലും ആവശ്യമായ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നു എന്നും പറഞ്ഞു

വീഡിയോയിലെ പച്ച ടി-ഷർട്ട് ധരിച്ചിരിക്കുന്നതൗബാൽ ജില്ലയിൽ നിന്ന് ഹെറാദാസ് എന്ന 32കാരനാണ്‌ അറസ്റ്റിലായത് എന്നാണ്‌ പോലീസ് വ്യക്തമാക്കിയത്.കാങ്‌പോപി ജില്ലയിൽ മെയ് മാസത്തിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭയാനകമായ സംഭവത്തേ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. ഒരു കുറ്റവാളിയും രക്ഷപെടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.സംഭവം സുപ്രീം കോടതിയിൽ നിന്നും വൻ വിമർശനത്തിനും കരണമായി.

ഈ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും നടപടിയെടുക്കാനും ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. വീഡിയോകളിൽ ഞങ്ങൾ വളരെ അസ്വസ്ഥരാണ്. ഞങ്ങൾ ആഴമായ ആശങ്ക പ്രകടിപ്പിക്കുന്നു. സർക്കാർ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്. ഇത് അംഗീകരിക്കാനാകില്ല, ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.അല്ലെങ്കിൽ കോടതി നടപടി എടുക്കും എന്നും പറഞ്ഞു.

മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല, ”പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

 

 

Karma News Editorial

Recent Posts

തൃപ്രയാറില്‍ തോട്ടിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

തൃശ്ശൂർ: തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ്…

24 mins ago

അരുണാചലിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ഭരണത്തുടർച്ച.കോൺഗ്രസിനു ഒരു സീറ്റ്

അരുണാചൽപ്രദേശിൽ ബി.ജെ.പിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം ഭരണത്തുടർച്ച  .അരുണാചൽ തൂത്ത് വാരി നിയമ സംസ്ഥാന ഭരണം പിടിച്ചെടുത്ത് ബിജെപി. 60ൽ…

35 mins ago

കാൽ വഴുതി പുഴയിൽ വീണു, വയോധിക മണിമലയാറ്റിൽ മുങ്ങി മരിച്ചു

കോട്ടയം: കാൽ വഴുതി മണിമലയാറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ…

47 mins ago

ദേഷ്യം, സങ്കടം എന്നിവ പോലെ തന്നെയാണ് സെ-ക്സും, ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

58 mins ago

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

1 hour ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

1 hour ago