മണിപ്പൂർ ഭയാനക വീഡിയോ മുഖ്യപ്രതി അറസ്റ്റിൽ വധശിക്ഷ ഉറപ്പാക്കും എന്ന് അധികൃതർ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഒരു പ്രതിയേ അറസ്റ്റ് ചെയ്തു.വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം ആണ്‌ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.അറസ്റ്റിലായത് വീഡിയോയിൽ പ്രചരിക്കുന്ന പ്രധാന പ്രതി എന്നാണ്‌ അറിയുന്നത്.മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ട്വീറ്റിലൂടെയാണ്‌ അറസ്റ്റ് വിവരം അറിയിച്ചിരിക്കുന്നത്.വധശിക്ഷയുടെ സാധ്യത ഉൾപ്പെടെ പ്രതികൾക്ക് മുഴുവൻ പേർക്കും ഉറപ്പ് വരുത്തും എന്നും എല്ലാ കുറ്റക്കാർക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്ന് തന്റെ സർക്കാർ ഉറപ്പാക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതികൾക്ക് വധ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കാൻ നിയമത്തിലും ആവശ്യമായ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നു എന്നും പറഞ്ഞു

വീഡിയോയിലെ പച്ച ടി-ഷർട്ട് ധരിച്ചിരിക്കുന്നതൗബാൽ ജില്ലയിൽ നിന്ന് ഹെറാദാസ് എന്ന 32കാരനാണ്‌ അറസ്റ്റിലായത് എന്നാണ്‌ പോലീസ് വ്യക്തമാക്കിയത്.കാങ്‌പോപി ജില്ലയിൽ മെയ് മാസത്തിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭയാനകമായ സംഭവത്തേ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. ഒരു കുറ്റവാളിയും രക്ഷപെടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.സംഭവം സുപ്രീം കോടതിയിൽ നിന്നും വൻ വിമർശനത്തിനും കരണമായി.

ഈ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും നടപടിയെടുക്കാനും ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. വീഡിയോകളിൽ ഞങ്ങൾ വളരെ അസ്വസ്ഥരാണ്. ഞങ്ങൾ ആഴമായ ആശങ്ക പ്രകടിപ്പിക്കുന്നു. സർക്കാർ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്. ഇത് അംഗീകരിക്കാനാകില്ല, ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.അല്ലെങ്കിൽ കോടതി നടപടി എടുക്കും എന്നും പറഞ്ഞു.

മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല, ”പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.