മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിൽ സ്വന്തമായൊരു വീട് നിർമ്മിച്ചതിന്റെ സന്തോഷത്തിലായിരുന്നു മഞ്ജു. അവിടെയും ഭർത്താവിന്റെ അസാന്നിധ്യം പലതരം വാർത്തകൾക്ക് കാരണമായി.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് സെക്സ് എജ്യുക്കേഷന്റെ അഭാവം മൂലം ഉണ്ടായ ആശങ്കകളെ പറ്റി സംസാരിക്കുകയാണ് താരം. താൻ ചെറുപ്പത്തിൽ ആരോടെങ്കിലും പ്രണയം തോന്നുമ്പോൾ ഗർഭിണിയാവുമെന്ന് പേടിച്ചിരുന്നുവെന്ന് മഞ്ജു പറയുന്നു. അന്ന് ഇക്കാര്യങ്ങളെ കുറിച്ചറിയാൻ ഗൂഗിൾ പോലുള്ള സംവിധാനങ്ങളൊന്നുമില്ലല്ലോ. സിനിമകളിലും അങ്ങനെയൊക്കെയായിരുന്നു കാണിച്ചിരുന്നതെന്നും ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ തനിക്ക് ഒരാളോട് ഇഷ്ടം തോന്നിയിരുന്നുവെന്നും താൻ ഗർഭിണിയാവുമോ എന്ന് പേടിച്ച് അന്ന് രാത്രി ഉറങ്ങിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു.
ഗർഭിണിയാവുന്നതൊക്കെ വലിയ പ്രശ്നമാണെന്നായിരുന്നു അന്നൊക്കെ കരുതിയിരുന്നതെന്നും മഞ്ജു പറഞ്ഞു. അതേസമയം ചെറുപ്പത്തിലും താൻ ബോഡി ഷെയിമിങ് നേരിട്ടിരുന്നുവെന്നും തന്റെ നിറത്തെ പറ്റിയും വണ്ണത്തെ പറ്റിയും പലരും പറഞ്ഞിരുന്നുവെന്നും തന്നെ കണ്ടാൽ അയ്യോ എന്നാണ് പറയുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…