entertainment

ഞാൻ നല്ല കാര്യം ചെയ്താലും അതെല്ലാം മഞ്ജുവിന് ബോറാണ്, അവൾ പറയുന്നതേ നടക്കൂ, മഞ്ജുവിനെക്കുറിച്ച് സുനിച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഭർത്താവ് സുനിച്ചൻ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റിഷോയിൽ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. എന്തെങ്കിലും ഒരു സംഭവം നമ്മൾ ചെയ്യുമ്പോൾ അതിന് എന്തെങ്കിലും ഒരു മുടക്ക് ന്യായവുമായി ഇവൾ വരും. ഒരു സ്കിറ്റ് ഞാൻ സ്ക്രിപ്റ്റ് എഴുതി വച്ചിരിക്കുയാണ്, അതിനെകുറിച്ച് ഞാൻ പറയുമ്പോൾ, ഒറ്റ വെട്ടിന് നമ്മളെ തീർക്കാൻ എന്നപോലെയാണ് ഇവളുടെ മറുപടി വരുന്നത്

നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതൊക്കെ ബോർ ആണെന്നും, ഇവൾ പറയുന്ന സംഭവം മാത്രമേ പിന്നെ നടക്കാറുള്ളൂവെന്നും സുനിച്ചൻ പറയുന്നു. ഞാൻ എപ്പോഴും ഇവളുടെ അടുത്തുണ്ടാകണം. നമ്മൾ എവിടെ ചെന്നാലും ഇവളുടെ അടുത്തിരിക്കണം. കല്യാണം കഴിഞ്ഞു പുതുമോടികൾ നടക്കില്ലേ അതുപോലെ ഇവൾക്ക് ഇപ്പോഴും നടക്കണം. എനിക്ക് ആണേങ്കിൽ കൈയ്യിൽ പിടിച്ചു നടക്കുന്നതേ ഇഷ്ടമല്ല എന്നും സുനിച്ചൻ പറയുന്നുണ്ട്. ഇവിടെ ഷോയിൽ വന്നേക്കുന്നത് കൊണ്ട് നാട്ടിൽ ചെല്ലുമ്പോഴല്ലേ കൂട്ടുകാരെ കാണുന്നത്. ആ കുറച്ചു സമയം മാത്രമാണ് ഇവളെ ഞാൻ മാറ്റി നിർത്തുക.

ഞങ്ങൾ തമ്മിലുള്ള വഴക്കുകളിൽ ഞാൻ മുൻകൈ എടുക്കുന്നതുകൊണ്ടാണ് പ്രശ്നങ്ങൾ തീരുന്നതെന്നും, സുനിച്ചൻ പറയുന്നു. ഒരു രാത്രി വരെയേ പ്രശ്നങ്ങൾ വച്ചേക്കാവൂ എന്ന്. എന്നാൽ ഞാൻ മുൻകൈ എടുത്തില്ലെങ്കിൽ ഞങ്ങളുടെ വഴക്ക് മാസങ്ങളോളം പോയേക്കാം എന്നും മഞ്ജു പത്രോസ് പറയുന്നു. മിക്കപ്പോഴും ഇവളുടെ പ്രശ്നം കൊണ്ടാണ് വഴക്ക് ഉണ്ടാകുന്നത് എന്ന മറുപടിയാണ് സുനിച്ചൻ നൽകുന്നത്.

Karma News Network

Recent Posts

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

3 mins ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

43 mins ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

1 hour ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

2 hours ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

2 hours ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

3 hours ago