trending

ഞാനൊരു യാത്ര പോവുകയാണ് സൂർത്തുക്കളേ, പാച്ചിസത്തെ പിഴുതെറിയേണ്ടതുണ്ട്, വണ്ടിക്കൂലീം വഴിച്ചെലവും തീറ്റച്ചെലവും നിങ്ങൾ തരണം- അഞ്ജു പാർവതി

ഒരു യാത്രപോകണം കയ്യിൽ കാൽകാശില്ല. യാത്രക്കൂലി തരാൻ തയ്യാറായവർ തന്റെ ഇൻബോക്സിൽ വരണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി പങ്കിട്ട കുറിപ്പ് ചർച്ചയായിരുന്നു. നിരവധി ആളുകളാണ് പോസ്റ്റിനുതാഴെ പൊങ്കാലയുമായെത്തിയത്. ശബരിമലയിൽ കയറാൻ സഖാക്കളുടെ കയ്യിൽ നിന്നും കിട്ടിയ പണം തീർന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്. സഖാവ് പിണറായി വിജയനോട് സഹായം ചോദിക്കാനും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഫുൾ ചിലവും എസ്‌കോർട്ടും തന്ന് സർക്കാർ ലോകം മുഴുവൻ ചുറ്റിക്കാണാൻ അവസരം നൽകും. ഒരു തോർത്ത് വിരിച്ച് തെണ്ടുന്നതാണ് ഇതിലും നല്ലത് എന്നും കമന്റുണ്ട്. ഇപ്പോളിതാ മാധ്യമ പ്രവർത്തക അഞ്ജു പാർവതി ബിന്ദു അമ്മിണിയെ കളിയാക്കി കൊണ്ട് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഞാനൊരു നീണ്ട യാത്ര പോകാനൊരുങ്ങുകയാണ് സൂർത്തുക്കളേ! പോണ വഴിക്കൊക്കെ എണീറ്റുനില്ക്കുന്ന പാച്ചിസത്തെ പിഴുതെറിയേണ്ടതുണ്ട്. പത്തി വിടർത്തിയാടുന്ന സവർണ്ണ ഹെജിമണിയുടെ മണ്ടയ്ക്ക് ആഞ്ഞടിക്കേണ്ടതുണ്ട്. ! സോ അതോണ്ട് വണ്ടിക്കൂലീം വഴിച്ചെലവും തീറ്റച്ചെലവും നിങ്ങൾ തരണം.

ഏഴെട്ടു കൊല്ലമായി വിയർപ്പിൻ്റെ അസ്കിത വല്ലാണ്ട് കൂടിയതിനാൽ പണിയെടുത്ത് ജീവിക്കാൻ ലേശം മടിയാണ്. അപ്പോഴാണ് ഞങ്ങൾ ഏഴകളുടെ തമ്പ്രാന് ചെങ്കോലും അധികാരവും കിട്ടുന്നത്. പിന്നൊന്നും നോക്കിയില്ല. തമ്പ്രാന് കീഴിൽ അസ്സലായിട്ട് അടിമവേല ചെയ്യാനിറങ്ങി. ഹൊ! എന്താ സുഖം! ഇടയ്ക്കിടയ്ക്ക് ഉത്തരേന്ത്യ നോക്കി പാച്ചിസം പാച്ചിസം എന്നലറിയാൽ നല്ല കൂലി കിട്ടും. ഇടയ്ക്കിടയ്ക്ക് ജാതിക്ക തോട്ടത്തിൽ കേറി നല്ല മുഴുത്ത ജാതിക്ക തോട്ടി കൊണ്ട് കുത്തിയിട്ടാൽ പ്രിവിലേജ് കാർഡ് കിട്ടും. അങ്ങനെ ഫ്രീ ആയിട്ട് തിന്ന് എല്ലിൻ്റെയിടയിൽ കുത്തിയപ്പോൾ മതിലു കെട്ടിയ ഇഷ്ടികത്തുണ്ടുമായി തമ്പ്രാൻ്റെ ആശിർവാദവുമായി പാതിരാത്രി ഇരുട്ടിൽ മറവിൽ മല കേറാനിറങ്ങി. പിന്നെയങ്ങോട്ട് ഇറക്കം മാത്രമേയുളളൂ ഈ നിമിഷം വരേയ്ക്കും!

മല കേറാൻ ചൂട്ട് കത്തിച്ചു തന്ന തമ്പ്രാൻ & ടീം യൂ ടേൺ എടുത്ത് നൈസായിട്ട് തേച്ചു. പിന്നെ ആ പ്രിവിലേജ് കാർഡും പിടിച്ച് റോഡിലിറങ്ങി കണ്ടവരുടെ നെഞ്ചത്ത് കേറാം എന്നൊരു ഉപായം കണ്ടുപിടിച്ചു. പക്ഷേ ആ പണി ഏറ്റില്ല. പിന്നെ നേരെ ഡൽഹിക്ക് വണ്ടി കേറി സർദാർജിമാർക്ക് ചപ്പാത്തിയും ഡാലും ചുട്ടുകൊടുത്ത് ട്രാക്റ്റർ ഉന്തി നടന്നു. നോ രക്ഷ. !! ഒന്നും കിട്ടിയില്ല. തിരികെ നേരെ ഖേറളത്തിലെത്തി. പിന്നെയും പഴയ ജാതിക്കാ തോട്ടത്തിൽ പണിക്ക് കേറാൻ നോക്കിയപ്പോൾ നോ വേക്കൻസി. ഞാൻ പോയ ഒഴിവിൽ പലരും കേറി പ്രിവിലേജ് കാർഡ് സ്വന്തമാക്കി ചാനൽ ജഡ്ജിമാരായി , നിലാനടത്തം നടത്തി. എല്ലാം കൊണ്ടും പണി പാളി സൂർത്തുക്കളേ!

ഇതിനിടയ്ക്ക് റോഡിലിറങ്ങി കണ്ട പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കേറി നെരങ്ങി സവർണ്ണ ഹെജിമണിയെന്ന് വിളിച്ചു നോക്കിയെങ്കിലും സംഭവത്തിന് പഴയ മാർക്കറ്റില്ല. അപ്പോഴാണ് ഇന്ത്യയിലെ മൊത്തം കോളനികളിലേയ്ക്ക് യാത്ര പോവാനും പോണ വഴീലെ പാച്ചിസം തോണ്ടിയെടുക്കാമെന്നും ഐഡിയ തോന്നിയത്. സ്വന്തം നാട്ടിലെ മധുവിന് നീതി തേടി കൊടുക്കാനും വാളയാറിലേയ്ക്ക് നോക്കാനും ഒന്നും നേരമില്ലെങ്കിലും വാളയാർ ചുരം കടന്ന് ആളുകളെ പറ്റിക്കുന്നതാണ് ലേറ്റസ്റ്റ് ട്രെൻഡ്. അതോണ്ട് സൂർത്തുക്കളേ യാത്രാബത്തയും തീറ്റച്ചെലവും വഹിക്കാൻ താല്പര്യമുള്ളവർ ഇൻബോക്സിൽ വന്നാൽ അക്കൗണ്ട് നമ്പർ തരാം…

Karma News Network

Recent Posts

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

12 mins ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

53 mins ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

1 hour ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

1 hour ago

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

2 hours ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

2 hours ago