entertainment

ഞാൻ കരഞ്ഞാൽ അപ്പൊ പറയും ‘പോയി പണിനോക്കാൻ പറ ചേച്ചി ചേച്ചി കരയണ്ട ചേച്ചി വന്നേയെന്ന് മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു.

ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഷോയിൽ നിന്ന് പുറത്തെത്തിയതിനു ശേഷം ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവർ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്.ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അളിയൻസിൽ ഒപ്പം അഭിനയിക്കുന്ന സൗമ്യ ഭാഗ്യന്റെ പിറന്നാൾ ദിനംത്തിലാണ് മനോഹരമായ കുറിപ്പ് പങ്കുവെച്ചത്.

” ഒരുമിച്ചിരുന്നു ഒരുപാട് പൊട്ടിചിരിച്ചിട്ടുണ്ട്.. ഒരുപാട് കരഞ്ഞിട്ടുണ്ട്… ഒരാളുടെ സങ്കടം കാണുമ്പോൾ, സന്തോഷം കാണുമ്പോൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുണ്ട്..ഞാൻ കരഞ്ഞാൽ അപ്പൊ പറയും ‘പോയി പണിനോക്കാൻ പറ ചേച്ചി.. ചേച്ചി കരയണ്ട..ചേച്ചി വന്നേ..,’ഇങ്ങനെ പറയാൻ ഒരു അനിയത്തി ഒരു കൂട്ടുകാരി ഉണ്ടാകുന്നത് ഭാഗ്യമാണ്.. ഇനിയും ഒരുപാട് ചിരിക്കാനും ഓടാനും ഉണ്ട് ഞങ്ങൾക്ക്. എന്റെ കൊച്ചിന് ഒരായിരം ജന്മദിനാശംസകൾ”, എന്നാണ് മഞ്ജു കുറിച്ചത്.

മഞ്ജുവിന്റെ ആശംസകൾക്ക് മറുപടിയുമായി സൗമ്യയും എത്തുകയുണ്ടായി. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തുണ. മനസ് നിറയെ സ്നേഹം മാത്രം ചേച്ചി ഉമ്മ, എന്നാണ് സൗമ്യ മറുപടിയായി കുറിച്ചത്

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

26 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

37 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago