entertainment

തായ്ലെന്റിൽ കുട്ടി നിക്കറിട്ട് നടക്കുന്നു, ഭർത്താവിനെ ആട്ടിപ്പായിച്ചു, മകനെ കുപ്പത്തൊട്ടിയിൽ എറിഞ്ഞു, കമന്റിന് മറുപടിയുമായി മഞ്ജു

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും. തായ്ലന്റിൽ നിന്നുള്ള തന്റെയും സിമിയുടെയും ചിത്രങ്ങൾ മഞ്ഞുമ്മൽ ബോയ്സിൽ വേടൻ പാടിയ റാപ്പിനൊപ്പം മഞ്ജു പങ്കുവെച്ചിരുന്നു.

നിരവധിപേർ ബോഡി ഷെയിം ചെയ്ത് കൊണ്ടുള്ള കമന്റുകൾ അടക്കം പങ്കുവെച്ചിരുന്നു. അതിൽ തന്നെ വല്ലാതെ വിഷമിപ്പിച്ച തന്റെ ദിവസം നശിപ്പിച്ച് കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മഞ്ജു ഭർത്താവിനെ ​ഗൾഫിലേക്ക് പറഞ്ഞുവിട്ട് ഉള്ള ഒരു മകനെ എവിടെയോ കൊണ്ടുവിട്ട് തായ്ലന്റിൽ വന്ന് കുട്ടി നിക്കറും ഇട്ടും വള്ളിപൊട്ടിയ പട്ടം പോലെ നടക്കുകയാണെന്നായിരുന്നു കമന്റ്.

‘വരുന്ന കമന്റ്സൊന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. വൾ​ഗർ കമന്റാണെങ്കിൽ മാത്രമെ ഡിലീറ്റ് ചെയ്യാറുള്ളു. ഞാൻ ഇപ്പോൾ തായ്ലന്റിലാണ്. സിമിക്കൊപ്പമാണ് ഞാൻ വന്നത്. കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സിലെ പാട്ടിനൊപ്പം എന്റെ കുറച്ച് ഫോട്ടോകൾ ‍ഞാൻ പങ്കുവെച്ചിരുന്നു. ആ പാട്ടിലെ വരികൾ‌ക്ക് എന്റെ ജീവിതവുമായി സാമ്യമുള്ളതുകൊണ്ടാണ് ആ പാട്ട് ഉപയോ​ഗിച്ചത്. ഞാൻ ആ വീഡിയോ ഇട്ടശേഷം അതിൽ ഒരു കമന്റ് വന്നിരുന്നു. പൊതുവെ അത്തരം കമന്റുകൾ എന്നെ ബാധിക്കാറില്ല. പക്ഷെ ഈ കമന്റ് എന്നെ ഒരുപാട് ബാധിച്ചു.’

‘ഷാനിഷ് എന്നൊരാളാണ് കമന്റ് ചെയ്തിരിക്കുന്നത്. ബോട്ടിങ് ചെയ്യുന്ന സമയത്താണ് ഞാൻ ആ കമന്റ് കണ്ടത്. അത് കണ്ടതും ബിപി എനിക്ക് തലയിലേക്ക് ഇരച്ച് കയറി ഞാൻ‌ വിറയ്ക്കുകയായിരുന്നു. പക്ഷെ അതൊരു വൃത്തികെട്ട കമന്റായിരുന്നില്ല. ഭർത്താവിനെ ​​ഗൾഫിലേക്ക് പറഞ്ഞുവിട്ട് ഉള്ള ആൺകുട്ടിയെ എവിടെയോ കൊണ്ടുവിട്ട് തായ്ലെന്റിൽ കുട്ടി നിക്കറിട്ട് വള്ളി പൊട്ടിയ പട്ടം പോലെ നടക്കുന്നു എന്നൊക്കെയായിരുന്നു കമന്റ്.’

ഷാനിഷിനെപ്പോലുള്ളവർക്ക് എന്നെ കുറിച്ച് എന്ത് അറിയാം. ഞാൻ എന്റെ ഭർത്താവിനെ ആട്ടിപ്പായിച്ചുവെന്ന് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞോ. ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും അതൊന്നും പുറത്ത് പറയാൻ അദ്ദേഹത്തിനോ എനിക്കോ താൽപര്യമില്ല. ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നത്. മകനെ ഞാൻ ഉപേക്ഷിച്ചതോ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞതോ അല്ല.

ഞാൻ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച എന്റെ വീട്ടിൽ അവന്റെ ​ഗ്രാന്റ് പാരന്റിസിനൊപ്പം എന്റെ മകൻ നല്ല സന്തോഷത്തോടെ കഴിയുന്നുണ്ട്. തായ്ലന്റിലേക്ക് ട്രിപ്പ് വന്നുവെന്നാൽ മകനെ കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞുവെന്നോ കുടുംബം ഉപേക്ഷിച്ച് നടക്കുന്നുവെന്നോ ആണോ അർത്ഥം. പഠിച്ച് ​ഗവൺമെന്റ് ജോലി വാങ്ങണം എന്നൊക്കെ ഷാനിഷ് എഴുതിയിട്ടിരിക്കുന്നത് കണ്ടു.

‘അത്ര ബ്രൈറ്റ് സ്റ്റുഡന്റായിരുന്നില്ല ഞാൻ‌. അതുകൊണ്ട് എനിക്ക് അറിയാവുന്ന ജോലി ചെയ്ത് കുടുംബം നോക്കി ജീവിക്കുന്നത് തെറ്റാണോ. ​ഗവൺമെന്റ് ജോലി ഇല്ലാത്തവർക്ക് ഇവിടെ ജീവിക്കണ്ടേ. ഒന്നും അറിയില്ലെങ്കിൽ പറയരുത്. സിനിമയും മോഡലിങുമായി നടന്നാൽ കുടുംബം പോകുമെന്ന് പറയാൻ നിങ്ങൾക്ക് എന്ത് യോ​ഗ്യതയുണ്ട്. ഞങ്ങളൊക്കെ കുടുംബമായി മക്കളോടൊപ്പം ജീവിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണോ നിങ്ങൾ നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്?.’

‘ഏതോ നടനെ കണ്ട് അനുകരിക്കാൻ പോയി പണികിട്ടിയിട്ടുണ്ട് ഷാനിഷ് എന്നാണ് കമന്റിൽ നിന്നും മനസിലാകുന്നത്. പിന്നെ എന്റെ മകൻ എന്റെ മരണം വരെ എനിക്കൊപ്പമുണ്ടാകും. തെറ്റും ശരിയും പറഞ്ഞ് കൊടുത്താണ് ഞാൻ അവനെ വളർത്തുന്നത്. നിങ്ങളെപ്പോലെയല്ല. ഇനി മേലാൽ ഇങ്ങനെ ഏതെങ്കിലും സ്ത്രീകളോട് പറഞ്ഞാൽ അവരുടെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്ന്’, പറഞ്ഞാണ് മഞ്ജു പത്രോസ് വീഡിയോ അവസാനിപ്പിച്ചത്.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

16 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

45 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago