മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘കണ്ണില്‍ കണ്ണില്‍’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രഭുദേവയാണ് നൃത്തം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
പാട്ട് വൈറലായതോടെ മഞ്ജുവിന്റെ പ്രായവും എനർജിയും സിനിമാ പ്രേമികൾ ചർച്ച ചെയ്യുകയാണ്. ‘നാൽപത്തിനാലാം വയസിലും മഞ്ജുവിന്റെ എനർജി സമ്മതിച്ചേ മതിയാകൂ, ക്ലാസിക്കൽ ഡാൻസറിയിരുന്നിട്ടും മനോഹരമായി നൃത്തം ചെയ്തു, ഡാൻസിലും കൊറിയോഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും മഞ്ജുവിന്റെ എനർജിയും മെയ് വഴക്കവും അഭിനന്ദനം അർഹിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ സോങിന് ലഭിക്കുന്നത്.
പലരും വീഡിയോ സോങിലെ കൊറിയോഗ്രഫിയെ വിമർശിക്കുന്നുമുണ്ട്. സ്റ്റേപ്പുകളിൽ പുതുമയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രത്തോളം എനർജയിൽ മഞ്ജു വാര്യർ സിനിമാറ്റിക്ക് ഡാൻസ് ചെയ്യുന്നത് പ്രേക്ഷകർ കാണുന്നത്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തമാണ് മഞ്ജു പഠിച്ചിരുന്നത്.
ഇപ്പോളിതാ തനിക്കുനേരെ വന്ന ട്രോളുകളെക്കുറിച്ച് പറയുകയാണ് മഞ്ജു. ഞാൻ തന്നെയുണ്ടാക്കിയതായിരുന്നു അത്. ഡാൻസ് മാസ്റ്റർ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതൽ ട്രോളുകൾ വന്നത്. ആ വേഷത്തിൽ നിന്നപ്പോൾ ഞാൻ എന്നെത്തന്നെ വിളിച്ചത് ഡാൻസ് മാസ്റ്റർ വിക്രം എന്നാണ്. ഞാൻ പ്രതീക്ഷിച്ച പോലെ വളരെ മനോഹരമായ ട്രോളുകൾ വന്നിരുന്നു. അത് ഞാൻ ആസ്വദിക്കുകയും ചെയ്തിരുന്നു. എന്റെ ഒറിജിനൽ മുടി തന്നെയായിരുന്നു അത്
കണ്ണില്‍ കണ്ണില്‍ എന്ന ഗാനമായിരുന്നു ആദ്യം റിലീസ് ചെയ്തത്. ഈ പ്രായത്തിലൊരു എന്തൊരു എനർജിയാണെന്നായിരുന്നു ഗാനം കണ്ടവരെല്ലാം പറഞ്ഞത്. നാളുകൾക്ക് ശേഷമായാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി കോറിയോഗ്രാഫി ചെയ്തത്. അഹി അജയൻ ആലപിച്ച ഗാനം എഴുതിയത് ബികെ ഹരിനാരാണയനായിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിലും നൃത്തത്തെ താരം കൂടെക്കൂട്ടിയിരുന്നു. അഭിനയം നിർത്തിയാലും ഡാൻസ് തുടരണമെന്നാണ് അച്ഛൻ തന്നോട് പറഞ്ഞിരുന്നതെന്ന് താരം മുൻപ് പറഞ്ഞിരുന്നു. ട്രാൻസ്ഫർ സമയത്തെല്ലാം നൃത്തം പഠിക്കാനുള്ള സൗകര്യമുണ്ടോയെന്നാണ് അച്ഛൻ അന്വേഷിച്ചിരുന്നു
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…